Friday, June 25, 2021

 CHAKRAVALAM : STORY OF MIND                                                                                        

  BHAGAM 3


                                                      ചക്രവാളം    തുടരുന്നു 👇


ഭാഗം  3

    

ബാലകൃഷ്ണനും ദേവൂനും പ്രായം കടന്നു വന്നു . ഏകദേശം അന്പതിനോടടുത്ത ബാലകൃഷ്ണന്റെ തല കുറേശേ നരച്ചു തുടങ്ങിയിരുന്നു . ദേവൂ ബാലകൃഷ്ണനെ കാട്ടിലും  ഏഴു വയസ്സ് കുറവാണ് . അപ്പുവിനെ കൂടാതെ ഗീതയെന്ന ഒരു പെൺകുട്ടിയും ഉണ്ടവർക്ക് . ഗീതയ്ക് അപ്പുവിനേക്കാൾ മൂന്ന് വയസ്സ് കുറവാണ് . ഒൻപതാം ക്ളാസിൽ പഠിക്കുന്ന ഗീതയും ഒരു മിടുക്കി തന്നെ .

 

അപ്പുവിന്റെ പന്ത്രണ്ടാം ക്ലാസ് പാസാകലും ബാലകൃഷ്ണന്റെ സ്ഥലമാറ്റവും ഒന്നിച്ചായിരുന്നു . അവരങ്ങനെ ബംഗലൂർക്കു മാറി . കുടുംബം ആഹ്ളാദിക്കുന്നെങ്കിലും അപ്പു ദുഖിതനായിരുന്നു . കാരണം ഡേവീസിനെ വിട്ടു പോകാനുള്ള വിഷമം .

ഡേവീസേ നീയും ബാഗ്ളൂർക് വാടാ .

ഇല്ല . അപ്പു അവിടെയൊക്കെ പഠിക്കാൻ ഭയങ്കര ഫീസാണ് .

അമ്മേ , യേട്ടൻ കരയുന്നതു നോക്കിക്കേ .

നീ പൊടി

അവനു് ഡേവീസിനെ വിട്ടു പോവാനുള്ള സങ്കടമായിരിക്കും . ദേവു പറഞ്ഞു , വേണേല് അവനേം കൂട്ടിക്കോ .

ഇല്ലമ്മേ,

അവൻ വരൂല്ല

ഡേവീസിനെ ഇതുവരെ കണ്ടിട്ടില്ലെങ്കിലും , അവനെ പറ്റിയുള്ള എല്ലാ വിവരങ്ങളും അപ്പു ദേവൂനോട് പറയാറുണ്ടായിരുന്നു.

അപ്പുവിന് ബംഗളൂരിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം ലഭിച്ചു ,പുതിയ ജീവിതത്തിന്റെ തുടക്കം കുറിച്ചു കൊണ്ട് .

 

ശാന്തമായ സ്‌കൂൾ അന്തരീക്ഷത്തിൽ നിന്നും വ്യത്യസ്തമായ പ്രൊഫഷണൽ കോളേജിലെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു പോവാൻ അപ്പുവിന് കുറെ ദിവസങ്ങളെടുത്തു .. കൂടെ സീനിയരിൽ നിന്നുമുള്ള റാഗിങ്ങും .

ആദ്യ ദിവസം തന്നെ അപ്പു റാഗിംഗിന്റെ ചൂടറിഞ്ഞു 

വാട്ട് ഈസ് യുവർ നെയിം ?, നിന്റെ പേരെന്താണ് ?                                                        

പിറകിൽ നിന്നും ഒരു ശബ്‍ദം കേട്ട് അപ്പു തിരിഞ്ഞു നോക്കി

വിതൗട് ടേണിങ് ക്യാൻഡ് യൂ  ടെൽ യുവർ നെയിം .തിരിഞ്ഞു നോക്കാതെ നിന്റെ പേര് പറഞ്ഞു കൂടെ ?

തിരിഞ്ഞു നോക്കിയാലും തെറ്റ് നോക്കില്ലെങ്കിലും .

"അപ്പു ` പേടിച്ചു ചുണ്ടനക്കി .

സീനിയർമാരിൽ ഒരു വിദ്വാന്റെ ആദ്യത്തെ തുടക്കം .

പിന്നെ .മുട്ട് കുത്തി നിൽക്കുക ,തലയ്ക്കു മീതെ കൈ പൊക്കി പിടിച്ചോടുക ,തറയിൽ നീന്തുക , അങ്ങിനെ പലതും.

സീനിയർ പെൺ  കൂട്ടികളും ഒട്ടും മോശക്കാരല്ല.സീനിയര്മാര് ഒത്തൊരുമിച്ചാണ് റാഗിങ്ങ് പരിപാടി . .

 

"സ്റ്റാൻഡ് ദെയ്ർ `പിന്നിൽ നിന്നും ഒരു പെൺകുട്ടിയെ നോക്കി ഒരു സീനിയർ  അക്രോശിച്ചു .പേരെന്തെന്നു ഹിന്ദിയിൽ ചോദിച്ചു .

"ആരുഷി `പെൺകുട്ടി മെല്ലെ പറഞ്ഞു ..

വാട്ട്

അപ്പു മെല്ലെ തിരിഞ്ഞു നോക്കി .

വെളുത്തു മെലിഞ്ഞ ഒരു സുന്ദരി കുട്ടി .


തുടരും

Saturday, June 19, 2021

CHAKRAVALAM : STORY OF MIND                                    BHAGAM 2


                                                      ചക്രവാളം    തുടരുന്നു 👇


ഭാഗം  2

 

ജൂൺ ഒന്നിന്  തന്നെ  സ്കൂളുകൾ  തുറക്കും .മഴയുടെ അകമ്പടിയോടെ . അപ്പുവിന്റെ സ്കൂളും മറ്റു സ്കൂളിൽനിന്നും വ്യത്യസ്തമല്ല . സെന്റ് മേരീസ് സ്കൂൾ വളരെ പേര് കേട്ട ഒന്നാണ് . സെന്റ് മേരീസ് പള്ളി  സെന്റ്  മേരീസ് ഓർഫനേജ് ഇങ്ങനെ പലതും പള്ളിയുടെ അധീനതയിൽ പെട്ടതാണ് .

അവസാനത്തെ പിരീഡാണ് കുട്ടികൾക്കേറ്റവും ഇഷ്ടം. അത് ഫിസിക്കൽ  എഡ്യൂക്കേഷൻ ക്ലാസാണ് . ഗ്രൗണ്ടിൽ പോയി കളിക്കാം . മഴ കൂടിയായാൽ കേമം . അപ്പുവും അവന്റെ  അന്ജങ്ക സംഘവും ഒരുമിച്ചു കളിക്കുകയാണ് പതിവ് . എല്ലാം ഏഴാം ക്ലാസ് കുട്ടികൾ .

എടാ നമുക്ക് തവള കളിക്കാം . ചാക്കിൽ കയറിക്കൂടി , ചാടി ചാടി പോവുകയാണ് തവള ചാട്ടം . ചെളി വെള്ളത്തിൽ ചാടി കളിക്കുക .

എടാ ഡേവീസേ  പതുക്കെ ചാടടാ.

കുട്ടായിയും പുരുഷനുമെല്ലാം താഴെ വീണു . അകെ ഒരു ബഹളം .

എവരി ബഡി ഗെറ്റ് ഇന്റു  ദി ക്ളാസ്

മേഴ്സി ടീച്ചർ ഉച്ചത്തിൽ വിളിച്ചു .

"സാറെ സാറെ സാമ്പാറെ , കടുവ സാറെ സാമ്പാറെ ``

"ഹു ഈസ് ദാറ്റ് ?``

ഇഗ്ലീഷ് മീഡിയം സ്കൂളായതു  കൊണ്ട്  ഇന്ഗ്ലീഷിൽ  തന്നെ സംസാരിക്കണമെന്ന  കര്ശനക്കാരിയാണ്  മേഴ്സി ടീച്ചർ . .

പറഞ്ഞത് ഡേവീ സാണെലും കുറ്റം ഏറ്റത് അപ്പുവാണ്.

ഉള്ളൻ കയ്യിൽ ചുട്ട അടി . ശിക്ഷിച്ചെങ്കിലും , മേഴ്സി ടീച്ചർ അത് രസിച്ച മട്ടാണ് . കടുവയെന്നു അറിയപ്പെടുന്ന രാഘവൻ മാസ്റ്ററെ , അതായതു ഹെഡ്മാസ്റ്ററെ ആർക്കും അത്ര ഇഷ്ടമല്ല, ടീച്ചർമാരുൾപ്പടെ , കാരണം  അത്ര കർക്കശ ക്കാരനായതുകൊണ്ടു .

 അടി കൊണ്ട അപ്പു കുറെ കരഞ്ഞു .

"എന്തിനാ അപ്പു വെറുതെ അടി കൊണ്ടത് . പാടിയത്  ഞാനല്ലേ ? ഡേവീസ് പറഞ്ഞു .

നീ അടി കൊള്ളുന്നത് കാണാൻ എനിക്ക് വയ്യാട്ടോ , അതുകൊണ്ടാ കുറ്റം ഞാനേറ്റത് .

 ഡേവീസ് ഓർഫനേജിലെ അന്തേവാസിയാണെന്നുള്ള അറിവ് അപ്പുവിനെ വളരെ സങ്കടപ്പെടുത്തി .

 “ൻന്ടെ അച്ഛനും അമ്മയുമെക്കെ എവിടെ.? അപ്പു ഒരിക്കൽ ചോദിച്ചു .

, എനക്ക് അറിയില്ല. കോഴിക്കോടൻ ഭാഷയിൽ ഡേവീസ് മറുപടി പറഞ്ഞു .

വർഗീസച്ചനാണ് എന്നെ പഠിപ്പിക്കുന്നത് , അവൻ പറഞ്ഞിരുന്നു .

വർഗീസച്ചനെ അവനു വലിയ കാര്യമാണ്.

 തിരിച്ചു വര്ഗീസച്ചനും . കാരണം നല്ല മിടുക്കനാണവൻ എല്ലാ കാര്യത്തിലും .

 നീ ൻന്ടെ  കൂടെ വരുന്നോ ? ൻന്ടെ  വീട്ടിലേക്കു .

ഇല്ല ആർക്കും ശല്യമാവരുതെന്ന  വർഗീസച്ചൻ  പറഞ്ഞിരിക്കുന്നത് .

മറ്റു കുട്ടികൾ ഡേവീസിനെ കളിയാക്കിയാൽ അപ്പു അവരോടു മല്ലിടും .

"വേണ്ട , അപ്പു .വഴക്കിനൊന്നും പോവേണ്ട .

അവരെങ്ങനെയാടാ നിന്നെ കൊച്ചക്കുന്നതു ?,അപ്പു വാദിക്കും , അവർക്കു അത്ര പത്രോസ് ഉണ്ടെങ്കിൽ അവമ്മാരു് വെച്ചോട്ടെ.

 അപ്പു വീട്ടിൽ നിന്നും ഭക്ഷണം കൊണ്ട് വന്നാൽ ഡേവീസിനുമുണ്ടൊരു പങ്ക് .അത്രമാത്രം ഇഷ്ടമാണിരുവരും .

 അങ്ങിനെ രണ്ടുപേരും വളർന്നു വലുതായി , പന്ത്രണ്ടാം ക്ളാസ്സുവരെ ഒന്നിച്ചു പഠിച്ചു .

"മ്മള് തമ്മിൽ ഒന്നും ഒരിക്കലും മറിച്ചു വച്ചുടാ `` ഇതാണ് അവരുടെ ഉടമ്പടി . അത്ര മാത്രം ഉറ്റ സുഹൃത് ബന്ധമാണിവരുടെ ഇടയിൽ.

 അപ്പു, നീ പന്ത്രണ്ടു കഴിഞ്ഞാൽ സ്കൂൾ വിട്ടു പോകില്ലേ ?. ഡേവീസ് ചോദിച്ചു .

അതേടാന് ക്ക്  പോകണം . പക്ഷെ  ന് ന്നെ  വിട്ടു പോവാൻ പ്രയാസമാണെടാ . രണ്ടു പേരും കുറെ കരഞ്ഞു . കൊച്ചു കുട്ടികളെ പോലെ .

വർഗീസച്ചനാണ് രണ്ടു പേരെയും സമാധാനപ്പെടുത്തിയത്.

"മക്കള് രണ്ടു പേരും നന്നായി പഠിക്കുന്ന കുട്ടികളല്ലേ, രണ്ടുപേരും ഒരേ എൻജിനീയറിങ് കോളേജില് ചേരു. പിന്നെ പിരിയേണ്ടല്ലോ ! വര്ഗീസച്ചൻ ഉപദേശിച്ചു .

അവർക്കിരുവർക്കും എൻജിനീയറിംഗിന്  പഠിക്കണമെന്ന് ആഗ്രഹം ഉണ്ടെന്നു അച്ഛനറിയും .

പന്ത്രണ്ടാം ക്ളാസിൽ രണ്ടു പേരും നല്ല മാർക്കോടെ ജയിച്ചു . അന്ന് രണ്ടുപേരും ഉറങ്ങിയില്ല . കുറെ കരഞ്ഞു തീർത്തു


 തുടരും

Saturday, June 12, 2021

 CHAKRAVALAM . STORY ON MIND .  BHAGAM 1


ചക്രവാളം

 👇

തൂലിക കയ്യിൽ എടുത്തപ്പോൾ വിരലിൽ നിന്നും തെന്നി വീണത് , കോടതി മുറിയിലെ അനുഭവങ്ങളെ ആസ്പത മാക്കി ഒരു ചിത്ര രൂപമാണ് . എന്നാൽ അതിൽ നിന്നും വ്യത്ത്യസ്തമായീ  ലോ  പോയിന്റും  ക്രോസ് എക്സാമിനേഷനും  ഒന്നുമില്ലാത്ത  ഒരു  കഥാ രൂപമാണ് മനസ്സിൽ രൂപം കൊണ്ടത്.

 

കോടതി മുറിക്കു പകരം മനസ്സ് എന്ന കോടതിയിൽ നമ്മുടെ ഓരോ പ്രക്രിയയും നമ്മളറിയാതെ തന്നെ വിസ്തരിക്കപ്പെടുന്നു . അവിടെ തന്നെ തെറ്റും ശരിയും വിശകലനം ചെയ്യപെടുന്നു . നമ്മുടെ ഓരോ പ്രവർത്തിയും ശരിയോ തെറ്റോ എന്ന് തിരിച്ചറിയും മുന്നേ ക്രിയ നടപ്പാക്കപ്പെട്ടിരിക്കും.  ഇത് പ്രധാനമായും മാനസിക വികാരങ്ങളിൽ ആസ്പതമാക്കിയതാൽ ഇന്ത്യൻ തത്വ ചിന്തകളിൽ മീമാംസയെ പറ്റി പ്രതിപാദിച്ചിരിക്കുന്നത് മനസ്സിന്റെ പ്രതിഫലനങ്ങൾ എന്നായിട്ടാണ് . അത് ക്രിയയിൽ ചെന്നെത്തുന്നു .

A small story. കഥ തുടരുന്നു 

Adv.J.Venkitahalam.   അഡ്വ .ജെ .വെങ്കിടാചലം ( അഡ്വ.ജെവെ )

                                                                  …………………..

  

ഭാഗം  1

 

' ഇഫ് സമ്മർ കം,  ക്യാൻ വിന്റർ   ബി  ഫാർ ബിഹൈൻഡ് ?' 

അച്ഛാ അമ്മക്ക് ഒന്നും അറിയില്ലാട്ടോ.

 അതെന്താ മോനെ ?

 സമ്മർ കഴിഞ്ഞാൽ മഴക്കാലമല്ലേ, . അത് കൊണ്ടല്ലേ ജൂണ് ല്  സ്കൂൾ തുറക്കുമ്പോൾ മഴ പെയ്യുന്നതു ?

 അതെ അതെ , ബാലകൃഷ്ണൻ പറഞ്ഞു

ആണോ ? അച്ഛനും മോനും കൂടി കളിയാക്കല്ലേ ട്ടോ .

 

'നിനക്ക് ഇംഗ്ലീഷ് അറിയില്ലന്നായോ ? സമ്മറിന്റെ കൂടെ കംസ് എന്നല്ലേ വരേണ്ടത് ' ബാലകൃഷ്ണൻ ഭാര്യയോടായി പറഞ്ഞു .

 

ങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ ? മോനെ സ്കൂളീ കൊണ്ടാക്കാൻ നോക്കൂട്ടോ . സമയം  ഏറെയായീ . പിന്നെ ൻന്ടെ യടുത്തു മെക്കെട്ടു കേറാൻ നിക്കല്ലേ .

 

`അല്ല , ദേവു ങ്ങനെ യങ് പിണങ്ങിയാലോ '

 

ബാലകൃഷ്ണൻ ഒരു ബാങ്ക് ഓഫീസറാണ് .കോഴിക്കോട് തളിയിലാണ് താമസം . ഒരു യാഥാസ്ഥിക മേനോൻ കുടുംബം . ഭാര്യ ദേവകിയും , അപ്പുവും  മകളും അടങ്ങിയ ഒരു ചെറിയ കുടുംബം. ബാങ്ക് ഓഫീസറായതു കൊണ്ട് ജോലി സമയമൊന്നും ക്ലിപ്തമല്ല. രാവിലെ എട്ടു മണിക്ക് മോനെ റെഡിയാക്കി സ്കൂൾ ബസ്സിൽ കേറ്റിയയക്കുന്നതു വരെ ഒരു പോരാട്ടമാണ് .

 

" തിങ് ഓഫ് ബുട്ടി സേ ഡെയിഞ്ച റസ്സ്  തിങ് ``

ദാ , പിന്നെയും തുടങ്ങി , ബാലകൃഷ്ണൻ ഭാര്യയോട് പറഞ്ഞു ,

ദേവൂ "നോട്ട് ഡേഞ്ചറസ് ല്ല  , ബട്ട് ജോയ് ഫോർ എവർ

 

ങേ , പുറത്തു വായ നോക്കി നിക്കുന്നത് ഒരു ജോയ് ഫോർ എവർ തന്നെയാ

പക്ഷെ ഡേഞ്ചറസ്   കൂടി . .

ദേവൂ തിരിച്ചടിച്ചു

 

എന്താ അച്ഛാ 'അമ്മ പറയുന്നത് .

ഏയ് നീ അതൊന്നും കാര്യാക്കണ്ട ട്ടോ

വേഗം റെഡിയായിക്കോ ,

പ്രാതൽ കഴിപ്പിക്കുന്നതു അമ്മയുടെ ഊഴം .അപ്പുവിന് യൂണിഫോം ഇടിയിച്ചു  ബസ്സിൽ കേറ്റി വിടുന്നത് ബാലകൃഷ്ണൻന്ടെ യും .

ഇടയ്ക്കു പിണങ്ങിയാലും ബാലേട്ടനെ പെരുത്ത് ഇഷ്ടമാണ് ദേവൂന് .തിരിച്ചു ബാലേട്ടനും .

അടുത്തത്  ബാലേട്ടനെ അയക്കണം . മൂപ്പർക്ക് ഒൻപതു മണിക്ക് സ്ഥലം വിടണം . അതുകൂടി കഴിഞ്ഞാലേ ദേവൂന്റെ തിരക്ക് ഒഴിയുകയുള്ളു .

"ദേവൂ ഞാനിറങ്ങണേ .

ഓക്കേ ബാലേട്ടാ , വൈകിട്ട് നേർത്തെ വരണേ . നേർത്തെ എന്ന് പറഞ്ഞാൽ ഒരു പത്തു മണിയെങ്കിലും ആകും.

ഇത് ഒരു പതിവ് പറച്ചിലാണ് .അത് ദേവൂനുമറിയാം .പക്ഷെ പഴകിപ്പോയി . അത്ര തന്നെ.

തുടരും