CHAKRAVALAM : STORY OF MIND BHAGAM 2
ചക്രവാളം തുടരുന്നു 👇
ഭാഗം 2
ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും .മഴയുടെ അകമ്പടിയോടെ . അപ്പുവിന്റെ സ്കൂളും മറ്റു സ്കൂളിൽനിന്നും വ്യത്യസ്തമല്ല . സെന്റ് മേരീസ് സ്കൂൾ വളരെ പേര് കേട്ട ഒന്നാണ് . സെന്റ് മേരീസ് പള്ളി സെന്റ് മേരീസ് ഓർഫനേജ് ഇങ്ങനെ പലതും പള്ളിയുടെ അധീനതയിൽ പെട്ടതാണ് .
അവസാനത്തെ പിരീഡാണ് കുട്ടികൾക്കേറ്റവും ഇഷ്ടം. അത് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസാണ് . ഗ്രൗണ്ടിൽ പോയി കളിക്കാം . മഴ കൂടിയായാൽ കേമം . അപ്പുവും അവന്റെ അന്ജങ്ക സംഘവും ഒരുമിച്ചു കളിക്കുകയാണ് പതിവ് . എല്ലാം ഏഴാം ക്ലാസ് കുട്ടികൾ .
എടാ
നമുക്ക് തവള കളിക്കാം . ചാക്കിൽ
കയറിക്കൂടി , ചാടി ചാടി പോവുകയാണ്
തവള ചാട്ടം . ചെളി വെള്ളത്തിൽ ചാടി
കളിക്കുക .
എടാ ഡേവീസേ പതുക്കെ ചാടടാ.
കുട്ടായിയും
പുരുഷനുമെല്ലാം താഴെ വീണു . അകെ
ഒരു ബഹളം .
എവരി
ബഡി ഗെറ്റ് ഇന്റു ദി
ക്ളാസ് .
മേഴ്സി ടീച്ചർ ഉച്ചത്തിൽ
വിളിച്ചു .
"സാറെ
സാറെ സാമ്പാറെ , കടുവ സാറെ സാമ്പാറെ
``
"ഹു
ഈസ് ദാറ്റ് ?``
ഇഗ്ലീഷ്
മീഡിയം സ്കൂളായതു കൊണ്ട് ഇന്ഗ്ലീഷിൽ
തന്നെ
സംസാരിക്കണമെന്ന കര്ശനക്കാരിയാണ്
മേഴ്സി ടീച്ചർ . .
പറഞ്ഞത് ഡേവീ
സാണെലും കുറ്റം ഏറ്റത് അപ്പുവാണ്.
ഉള്ളൻ
കയ്യിൽ ചുട്ട അടി . ശിക്ഷിച്ചെങ്കിലും , മേഴ്സി ടീച്ചർ
അത് രസിച്ച മട്ടാണ് . കടുവയെന്നു അറിയപ്പെടുന്ന രാഘവൻ മാസ്റ്ററെ , അതായതു ഹെഡ്മാസ്റ്ററെ ആർക്കും അത്ര ഇഷ്ടമല്ല, ടീച്ചർമാരുൾപ്പടെ
, കാരണം അത്ര
കർക്കശ ക്കാരനായതുകൊണ്ടു .
"എന്തിനാ
അപ്പു വെറുതെ അടി കൊണ്ടത് . പാടിയത് ഞാനല്ലേ
? ഡേവീസ് പറഞ്ഞു .
നീ അടി കൊള്ളുന്നത് കാണാൻ
എനിക്ക് വയ്യാട്ടോ , അതുകൊണ്ടാ കുറ്റം ഞാനേറ്റത് .
ആ ,
എനക്ക് അറിയില്ല. കോഴിക്കോടൻ ഭാഷയിൽ ഡേവീസ് മറുപടി പറഞ്ഞു .
വർഗീസച്ചനാണ്
എന്നെ പഠിപ്പിക്കുന്നത് , അവൻ പറഞ്ഞിരുന്നു .
വർഗീസച്ചനെ
അവനു വലിയ കാര്യമാണ്.
തിരിച്ചു വര്ഗീസച്ചനും . കാരണം നല്ല മിടുക്കനാണവൻ എല്ലാ കാര്യത്തിലും .
ഓ ഇല്ല ആർക്കും ശല്യമാവരുതെന്ന
വർഗീസച്ചൻ
പറഞ്ഞിരിക്കുന്നത്
.
മറ്റു
കുട്ടികൾ ഡേവീസിനെ കളിയാക്കിയാൽ അപ്പു അവരോടു മല്ലിടും .
"വേണ്ട
, അപ്പു .വഴക്കിനൊന്നും പോവേണ്ട .
അവരെങ്ങനെയാടാ
നിന്നെ കൊച്ചക്കുന്നതു ?,അപ്പു വാദിക്കും , അവർക്കു അത്ര പത്രോസ് ഉണ്ടെങ്കിൽ
അവമ്മാരു് വെച്ചോട്ടെ.
അപ്പു വീട്ടിൽ നിന്നും ഭക്ഷണം കൊണ്ട് വന്നാൽ ഡേവീസിനുമുണ്ടൊരു പങ്ക് .അത്രമാത്രം ഇഷ്ടമാണിരുവരും .
"മ്മള്
തമ്മിൽ ഒന്നും ഒരിക്കലും മറിച്ചു വച്ചുടാ `` ഇതാണ് അവരുടെ ഉടമ്പടി . അത്ര മാത്രം ഉറ്റ
സുഹൃത് ബന്ധമാണിവരുടെ ഇടയിൽ.
അതേടാ
. ന്
ക്ക് പോകണം
. പക്ഷെ ന്
ന്നെ വിട്ടു
പോവാൻ പ്രയാസമാണെടാ . രണ്ടു പേരും കുറെ കരഞ്ഞു . കൊച്ചു
കുട്ടികളെ പോലെ .
വർഗീസച്ചനാണ്
രണ്ടു പേരെയും സമാധാനപ്പെടുത്തിയത്.
"മക്കള്
രണ്ടു പേരും നന്നായി പഠിക്കുന്ന കുട്ടികളല്ലേ, രണ്ടുപേരും ഒരേ എൻജിനീയറിങ് കോളേജില്
ചേരു. പിന്നെ പിരിയേണ്ടല്ലോ ! വര്ഗീസച്ചൻ ഉപദേശിച്ചു .
അവർക്കിരുവർക്കും
എൻജിനീയറിംഗിന് പഠിക്കണമെന്ന്
ആഗ്രഹം ഉണ്ടെന്നു അച്ഛനറിയും .
പന്ത്രണ്ടാം ക്ളാസിൽ രണ്ടു പേരും നല്ല മാർക്കോടെ ജയിച്ചു . അന്ന് രണ്ടുപേരും ഉറങ്ങിയില്ല . കുറെ കരഞ്ഞു തീർത്തു .
തുടരും
No comments:
Post a Comment