Tuesday, May 25, 2021

 PUNAR NIRVACHANAM PART 4  അനാമിക ഭാഗം 4  continuing...


ഭാഗം 4

അതെ , അഗസ്റ്റിൻ പറഞ്ഞു , കാരണം നിങ്ങളെ പോലുള്ളവർ പറഞ്ഞാലേ ഈ പ്രസ്ഥാനത്തിന് പ്രചാരം ലഭിക്കുകയുള്ളു . സാധാരണകാരികൾക്കു ഉപയുക്തമാവു . കോടതി പരാജയപെടുന്നിടത്തു ഇത് വിജയിക്കും.

എന്റെ അഭിമുഖ സംഭാഷണം ഉപകരിക്കുമെങ്കിൽ എനിക്ക് ചാരിതാർഥ്യം ഉണ്ട്.

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി , വിങ്ങി വിറങ്ങലിച്ച മനസു തുറന്നു കാട്ടാൻ അവസരം കിട്ടിയ സന്തോഷമോ എന്തോ അവൾ വികാര ഭരിതയായി. പെട്ടെന്ന് ഫോൺ ശബ്‌ദിച്ചു.

 

അനാമിക ഫോണെടുത്തു . ``അതെ``, കുറെ നിമിഷങ്ങൾക്കുള്ളിൽ ഫോൺ നിശബ്ദമായി.

അവളിലെ ഭാവ പകർച്ച കണ്ടു ഗോരെ ചോദിച്ചു എന്തുണ്ടായി?.

ഞാൻ # മി ടൂവിൽ എഴുതിയതിനു പ്രൊഡ്യൂസറുടെ കൂലി ,``എന്റെ എഗ്രിമെന്റ് ക്യാൻസൽ ചെയ്‌തു . ആൺ മേൽക്കോയ്മ.  .      .

അവൾ കുറെ കരഞ്ഞു , എല്ലാം നഷ്ടമായതുപോലെ . ആ ദുഃഖം അകറ്റുവാനെന്നോളം കുറെ കുടിച്ചു . ഗോരെയും കുറെ കുടിച്ചു .

അവൾ രണ്ടുപേരോടും നന്ദി പറഞ്ഞു .

“എന്റെ ജോലിയോട് ഞാൻ സത്യസന്ധത പാലിച്ചതേയൊള്ളൂ”. അഗസ്റ്റിൻ ഒരു ആത്മഗതം പോലെ പറഞ്ഞു .

അനാമികയെ ഗോരെ അവളുടെ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി . അവൾക്കു കാവൽ പോലെ അവിടെ തന്നെ കിടന്നുറങ്ങി . അവൾ കുറെ നേരം എന്തെല്ലമോ പറഞ്ഞു കൊണ്ട് ഉറക്കത്തിലേക്കു വഴുതിവീണു. പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ ആണ് അനാമിക മുറിയിൽ കാണാതെ ഗോരെ തേടി തിരിച്ചത്.

നമസ്കാരം , ഏവർക്കും ഇ പരിപാടിയിലേക്ക് സ്വാഗതം.

“ഒരു മുഖവുരയോടെ അഗസ്റ്റിൻ എബ്രഹാം, അനാമികയുമായി ഹോട്ടലിൽ നടത്തിയ അഭിമുഖ സംഭാഷണം സംപ്രേക്ഷണം ആരംഭിച്ചു. ഗോരെ അവളുടെ എല്ലാ ചലനങ്ങളും വീഡിയോവിൽ പകർത്തിയിരുന്നു”

``നമ്മുടെ  നാട്ടിലെ സ്ത്രീകളുടെ ,യുവതികളുടെ , ബാലികമാരുടെ ലൈംഗിക പീഡനത്തിനെതിരെയുള്ള യുദ്ധത്തിന്റെ പുനർ നിർവചനമാണ്‌ ``# മി ടൂ``ഐപിസിയും , ക്രിമിനൽ നിയമങ്ങളും നിഷ്‌ക്രിയമായിരിക്കെ  # മി ടൂ എന്ന പ്രസ്ഥാനം ഒരു കൊടുങ്കാറ്റുപോലെ വീശി. പല മാന്യന്മാരുടെയും മുഖ മൂടി വലിച്ചു കീറുകയുണ്ടായി. മനസ്സിൽ തണുത്തുറച്ച വിദ്വേഷവും, വികാരവും ``#മി ടൂ``വെന്ന പഴുതിലൂടെ ലാവാ പോലെ നിർഗമിച്ചപ്പോൾ ആ  ചൂടിൽ പലർക്കും പൊള്ളലേറ്റു. ആ വികാരങ്ങളെ മനസ്സിലാക്കാതെ പലരും സ്വയം രക്ഷപെടൽ എന്ന മുൻ കരുതലോടെ , അവർ എന്ത് കൊണ്ട്‌ പതിനഞ്ചു വർഷമോ  ഇരുപത് വർഷമോ  മുന്പെ അവരുടെ അനുഭവത്തിനെതിരെ പ്രതികരിച്ചില്ല എന്ന ചോദ്യം ഉന്നയിക്കുന്നു. മാധ്യമ പ്രവർത്തകരും ചാനലിലെ ആൾക്കാരും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. അപ്പോൾ ചെയ്യാൻ കഴിയാതെ പോയത് ഇപ്പോൾ ഒരു പ്രസ്ഥാനത്തിന്റെ സഹായത്തോടെ ചെയ്യുന്നതിൽ തെറ്റു കണ്ടുപിടിക്കലാണ് ഇവരുടെ ശ്രമം. അല്ലാതെ തെറ്റ് ചെയ്തവരുടെ നേരെ വിരൽ ചൂണ്ടാൻ ഇവർ തയാറാകുന്നില്ല. ഇതുപോലെ ഒരു ലൈഗിംക ചൂഷണത്തിന് വിധേയയായ ഒരു .നടിയുടെ അല്ല ഒരു സ്ത്രീയുടെ യാതനയാണ് ഇതിൽ കൂടി കേൾക്കുന്നത്. അവരുമായിട്ടുള്ള അഭിമുഖ സംഭാഷണമാണ് ഇപ്പോൾ സംപ്രക്ഷണം ചെയ്യുന്നത്. ആരെയും ദുഃഖത്തിലാഴ്ത്തുന്നതും ചിന്തിപ്പിക്കുന്നതും , അതെ സമയം സ്ത്രീകളോട് ഇമ്മാതിരി പെരുമാറുന്ന രീതിയിൽ മാറ്റം, ഈ പ്രസ്ഥാനത്തിന്, ഒരു ചെറിയ അളവിൽ സാധിക്കുമെന്ന് വിശ്വാസം ജനിപ്പിക്കുന്നതും ആയിരുന്നു ആ അഭിമുഖ സംഭാഷണം. …………

……………………………………………………………………………………………………………

ഇതുപോലെ എത്ര അനാമികമാരാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത് . പലതും പുറത്തുപറയാൻ കഴിയാത്ത സ്വയം വീമ്പുന്ന ഹൃദയങ്ങൾ . നിര്ഭയെ പോലെ പല പെണ്കുട്ടികളും. ബന്ധുക്കളുടെ പീഡനങ്ങൾക്കും , ജോലി ചെയ്യുന്ന സ്ഥലങ്ങളിലും , എത്ര ആദിവാസി പെണ്കുടട്ടികൾ . മലയോരങ്ങളിൽ സ്വന്തം ജീവിതത്തിനു വേണ്ടി സ്വയം അർപ്പിക്കപ്പെടുന്നു . നമ്മുടെ സമൂഹം എത്ര പുരോഗമിച്ചാലും മാന്യത നടിച്ചു കണ്ണടക്കുന്നു കാഴ്ചകളാണ് നമുക്ക് ചുറ്റും.

നാം പലപ്പോഴും ഉദാഹരണമായി കാട്ടുന്നത് വിദേശ രാജ്യങ്ങളെ ആണ്. പക്ഷെ അവിടെ എല്ലാം ഒരു സ്ത്രീക്കു നേരെ തുറിച്ചു നോക്കിയാൽ പോലും അത് ലൈന്ഗിക  പീഡനമാണ് . നമ്മുടെ നിയമ വ്യവസ്ഥകൾ മാറേണ്ടിയിരിക്കുന്നു . മാനസിക വിദഗ്ധൻമാർ  പലപ്പോഴും പറയുന്നത്  സാമൂഹികതിരിച്ചറിവ് ആവശ്യമുണ്ടെന്നും ഇതുപോലെ കുറ്റ  കൃത്യങ്ങൾ ചെയ്യുന്നവരെ മനോരോഗ വിദക്തരെ കൊണ്ട് ചികിത്സ ചെയ്യിപ്പിക്കണമെന്നു പറയുന്ന ഒരു സമൂഹവും നമ്മുടെ ഇടയിൽ ഉണ്ട്.. പക്ഷേ  ഒരു കര്ശനമായ നിയമ സംവിധാനവും കർക്കശമായ ശിക്ഷയും ഉണ്ടെങ്കിൽ ഇതിൽ തൊണ്ണൂറ്റി ഒൻപതു ശതമാനവും കുറയും എന്നുള്ളതിന് ഒരു തർക്കവും ഇല്ല. അങ്ങിനെ ഒരു ശിക്ഷ സംവിധാനം ഉണ്ടാക്കുവാനുള്ള രാഷ്ട്രീയ മനക്കരുത്തു നമ്മുടെ സർക്കാരിന് ഉണ്ടാകുന്നതു വരെ ഇത് പോലെ ഉള്ള കുറ്റ  കൃത്യങ്ങൾ തുടരുമെന്നതിനു ഒരു സംശയവുമില്ല.

സംപ്രേക്ഷണം കഴിഞ്ഞത് മുതൽ അഗസ്റ്റിൻ എബ്രഹാമിന്റെ ഫോൺ  തുടരെ തുടരെ അടിച്ചുകൊണ്ടിരുന്നു. എല്ലാവര്ക്കും അറിയേണ്ടത് അനാമികയെ കുറിച്ച്. പലരും ആകാംക്ഷയോടും , ബഹുമാനത്തോടും , വികാരഭരിതരായിട്ടും  ക്ഷേമാന്വക്ഷണം നടത്തി അവരിൽ അവളുടെ പഴയ ഭർത്താവും ഉണ്ടായിരുന്നു, അയാളുടെ  സ്വരത്തിൽ പശ്ചാത്താപവും , അവളെ കണ്ടു ക്ഷമ ചോദിക്കാനും അവളെ ഒന്ന് കാണാനും ഉള്ള ആഗ്രഹവും ഉണ്ടായിരുന്നു . കൂടെ മകന്റെ ഫോണും , അമ്മയെ കാണണമെന്ന് കരഞ്ഞു പറഞ്ഞു .

അഗസ്റ്റിൻ സംതൃപ്തിയോടെ ഒരു ദീർഘ നിശ്വാസം വി ട്ടു , ഗോരെയും.

$$$$$$$$$$$$    

                                                                                                                                                                      

Friday, May 21, 2021

 

PUNAR NIRVACHANAM  PART 3   അനാമിക  (ഭാഗം 3)  continuing from last week


ഭാഗം 3

കുറെ നടന്ന ശേഷം അടുത്തുള്ള റസ്റ്ററന്റിൽ കയറി. അനാമികയെ കണ്ടപ്പോൾ കുറെ പേർ അടക്കസ്വരത്തിൽ പറഞ്ഞു  

``ദേ അവർക്കാണ് വർഷ എന്ന വേശ്യ കഥാപാത്രത്തിന് ദേശീയ അവാർഡ് ലഭിച്ചതു . എന്റെ പേര് പോലും അറിയത്തില്ല , വര്ഷയെയും അറിയില്ല , പക്ഷെ അതിലെ വേശ്യയോടാണ്  അഭിനിവേശം``, അനാമിക പറഞ്ഞു.

 ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ പാതിരാ കഴിഞ്ഞിരുന്നു. പിറ്റേ ദിവസം നേരം വൈകിയാണ് എല്ലാരും എണീറ്റത്.

ജാസ്മിൻ അനാമികയുടെ മുറിയിൽ ചെന്നു . അവൾ കുളിച്ചു വേഷം മാറിയിരുന്നു .ഇന്നലത്തെ ക്ഷീണം കാരണം കുറെ ഉറങ്ങി അനാമിക പറഞ്ഞു .

നീ ഇനി ഇന്റർവ്യൂ കൊടുക്കേണ്ട ജാസ്മിൻ അവൾക്കു മുൻകരുതൽ പോലെ സൂചിപ്പിച്ചു.

എന്റെ മനസിന്റെ ഭാരം കുറച്ചു കുറഞ്ഞു അനാമിക. ഉത്തരം കൊടുത്തു.

ഏകദേശം മൂന്ന് മണിയോടെ അഗസ്റ്റിനും ഗോരെയും അനാമികയുടെ മുറിയിലേക്ക്‌ കടന്നു ചെന്നു .

എങ്ങിനെ ഉണ്ട് അഗസ്റ്റിൻ അനാമികയോടായി ചോദിച്ചു തുടങ്ങാം?.

അനാമിക തല കുലുക്കി.

അവർ രണ്ടു പേരും എല്ലാ തയ്യാറെടുപ്പോടെ വന്ന കാരണം ഉടനെ തന്നെ അഭിമുഖം ആരംഭിച്ചു

``റോയിയും ആയിട്ടുള്ള വിവാഹം പെട്ടെന്നായിരുന്നു . അമ്മയെ പോലെ തന്നെ ഭർത്താവും ഒരേ സമീപനമായിരുന്നു . ഒന്നും പുറത്തു പറയേണ്ട, നമ്മുടെ കുടുംബത്തിന് പേര് ദോഷം വരാതെ സൂക്ഷിക്കണം. സ്ത്രീ ആയി പോയില്ലേ.. എല്ലാം സഹിച്ചു മകൻ ജനിച്ചു കുറെ വര്ഷം കഴിഞ് രണ്ടുപേരും എന്നെ വിട്ടു പോയി. ഞാനൊറ്റക്കായി`` അവൾ തന്റെ കണ്ണുകൾ തുടച്ചു.

എന്ത് കൊണ്ട് കോടതിയെയോ പോലീസിനെയോ സമീപിച്ചില്ല? ഇതൊരു കെട്ടിച്ചമച്ച കഥയല്ലേ?. അഗസ്റ്റിൻ ചോദിച്ചു.

അനാമികെ , മതി , ജാസ്മിൻ കോപത്തോടെ പറഞ്ഞു . അവർ നിന്നെ വിശ്വസിക്കില്ല . രണ്ടു പേരും ഇതിനെ ചൊല്ലി വഴക്കായി . ജാസ്മിൻ ദേഷ്യപെട്ട് പുറത്തുപോയി .

അവൾ എന്നെ അത്രമാത്രം ഇഷ്ടപെടുന്നു , പക്ഷെ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു, അനാമിക അവരോട് പറഞ്ഞു,

 ഒരു വിഷാദ  ചിരിയോടെ അവൾ തുടർന്നു. നല്ല ചോദ്യം, ഇതേ ചോദ്യമാണ് ആ ഗായികയോടും ചോദിച്ചത്. ഒരു യുവതി കോടതിയിലോ പോലീസ് സ്റ്റേഷനിലോ ചെന്നുപെട്ടാൽ ഉള്ള അവസ്ഥ , വക്കീലിന്റെ കൂര്മയുള്ള ചോദ്യ ശരങ്ങൾ , സ്വയം അപമാനിതയാകും , അത് കൂടാതെ കോടതിക്കാവശ്യം സാക്ഷിയും തെളിവുകളുമാണ് , അപ്പോൾ കേസ് കൊടുത്താലും ഇപ്പോൾ കൊടുത്താലും മാറ്റമില്ല , അവൾ നിർത്താതെ തുടർന്നു , നിങ്ങൾ ആണുങ്ങൾ സ്ത്രീയുടെ ഈ  അവസ്ഥയെ പറ്റി ചിന്തിക്കാത്തതെന്ത്.

ഒരു ബാലികയെയോ സ്ത്രീയെയോ റേപ്പ് ചെയ്താൽ , നിയമത്തിന്റെ പഴുതിലൂടെ കുറ്റം ചെയ്തവർ രക്ഷപെടുന്ന നിയമ വ്യവസ്ഥയാണ് . ഈയിടെ ചെന്നൈ മഹാനഗരത്തിൽ ഒരു ഊമയായ കുട്ടിയെ കുറെ ആളുകൾ ചേർന്ന്  പീഡിപ്പിച്ചു , തുമ്പില്ലാത്തതിനാൽ പലരും രക്ഷപെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ ``# മി ടൂ`` നല്ലൊരു പ്രസ്ഥാനമാണ്.

ഞാനൊരു സിനിമ സ്റ്റാർ ആയതുകൊണ്ടല്ലേ എന്നെ ഇന്റർവ്യൂ ചെയ്യുന്നത് ? അനാമിക ചോദിച്ചു.


                                                                                                                                                         തുടരും 

Thursday, May 13, 2021

PUNAR NIRVACHANAM  PART 2  അനാമികഭാഗം 2)   Continuing from last week 7.5.2021


ഭാഗം 2

 

തിങ്കളാഷ്ച്ച രാവിലെയാണ് ബോംബയിലെ കടലോരത്തിനരികിൽ ഉള്ള 

റിസോർട്ടിൽ ജാസ്മിൻ എത്തിയത്.

ഐ ഹാവ് ബുക്‌ഡ്‌ എ റൂം , റിസപ്ഷനിൽ പറഞ്ഞു .

യുവർ നെയിം പ്ളീസ്

ഐ ആം ജാസ്മിൻ ഫ്രം കൊൽക്കത്ത

വെൽക്കം, ഓക്കേ മാഡം ദിസ് ഈസ് യുവർ കീ

ഇൻ വിച്ച് റൂം ഈസ് അനാമിക ?

ഹൂ ? , അനാമിക റോയ് ?

റിസപ്ഷനിൽ നിന്ന് ഫോണിൽ വിളിച്ചു നോക്കി .

നോ റെസ്പോൺസ് മാഡം

ഫോർമാലിറ്റീസ് പൂർത്തിയാക്കിയ ശേഷം , അനാമികയുടെ റൂം നമ്പറും മേടിച്ചു ജാസ്മിൻ  തന്റെ മുറിയിലേക്ക് പോയി.

ജാസ്മിൻ നേരെ അനാമികയുടെ വാതിൽ തട്ടി. ആരാണ് അകത്തു വരു . ഇംഗ്ലീഷിൽ അനാമിക പറഞ്ഞു..

അകത്തു കടന്ന ജാസ്മിനെ കണ്ടതും സന്തോഷത്തോടെ അനാമിക പറഞ്ഞു നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു . എനിക്ക് നീ മാത്രമേ ഉള്ളൂ

രണ്ടു പേരും പണ്ടത്തെ കഥകളും പറഞ്ഞിരുന്നു.

അനാമികെ നിനക്കെന്തു പറ്റി ? . ഇത്ര അടക്കമുള്ള കുട്ട്യേ പോലെ ഞാനൊരിക്കലും നിന്നെ കണ്ടിട്ടില്ല.

എനിക്ക് വേറെ വഴിയില്ല ജാസ്മിൻ,. അവരുടെ ചൊല്പടിയിൽ  കഴിയണം കുറെ ദിവസത്തേക്ക്-

വാ ഭക്ഷിണം കഴിക്കാം. വിശക്കുന്നു അനാമികെ , ജാസ്മിൻ പറഞ്ഞു..

എന്ത് ഭക്ഷണം , എനിക്കാകെ ഡയറ്റിങ്  ഭക്ഷിണമാണ് അവർ നിർദേശിച്ചുട്ടള്ളത് . ഒരു രുചിയും ഇല്ലാത്ത കുറെ സൂപ്പും കുറെ പച്ച പച്ചക്കറികളും , മാത്രം. വാ നമുക്ക് പുറത്തെവിടേയ്ങ്കിലും പോകാം . അനാമിക തുടർന്നു.

അവർ തെയ്യാറെടുക്കുമ്പോൾ ഫോൺ ശബ്ദിച്ചു .

ആരാണ്? ………-

ഓ, ശരി , അവരെ വരാൻ പറയു. അനാമിക ഇംഗ്ലീഷിൽ ഉത്തരം പറഞ്ഞു.

എന്നെ ഇന്റർവ്യൂ ചെയ്യാൻ മാഗസിൻ കാർ  രണ്ടു പേരെത്തിയിട്ടുണ്ട്  അനാമിക ജാസ്മിനോടായി പറഞ്ഞു. നീയും വേണം എന്റെ കൂടെ.

താഴെ റിസെപ്ഷനലിൽ വിളിച് അവരെ മുകളിലേക്ക് അയക്കാൻ പറഞ്ഞു.

വാതിലിൽ മുട്ട് കേട്ടു. “അകത്തു വരൂ” അനാമിക പറഞ്ഞു  

ഹലോ പ്രസാദ് ഗോരെ. നീ ഇപ്പഴും ഫോട്ടോഗ്രാഫി വിട്ടിട്ടില്ല അല്ലെ ? .. അനാമിക മുന്നിൽ കണ്ട മധ്യ വയസ്കനോട് കൈ കുലുക്കികൊണ്ടു ചോദിച്ചു.

ഇല്ല , ബഹുമാനത്തോടെ മറുപടി പറഞ്ഞു . ഏകദേശം നല്ല വണ്ണവും , പൊക്കവും അതെ സമയം നല്ല പ്രസന്നതയുള്ള ആളാണ് ഗോരെ.

ഞാൻ  അഗസ്റ്റിൻ എബ്രഹാം , സീനിയർ ജേര്ണലിസ്റ് ആൻഡ്  ടി വി അവതാരകൻ , എഡിറ്റർ ഇൻ ചീഫ് , മെലിഞ് ഗോരെയുടെ അത്ര തന്നെ പ്രായം തോന്നിക്കുന്ന അയാൾ സ്വയം പരിചയപെടുത്തി.

എന്റെ കഥകൾക്ക് പുനർ ജന്മം കൊടുക്കുന്ന വ്യക്തി.!

അനാമിക പറഞ്ഞു.

എല്ലാവരും മുകളിൽ പ്രതേകം തയാറാക്കിയ മുറിയിലേക്ക് പോയി.

ഇത് എന്റെ ബാല്യകാല സുഹൃത് ജാസ്മിൻ , ഒരു സാമൂഹ്യ പ്രവർത്തകയും , കൊൽക്കത്തയിൽ വേശ്യകളെ പുനരധിവസിപ്പിക്കുന്ന സംരംഭത്തിൽ പെട്ടിരിക്കുന്ന വ്യക്തിയുമാണ് . .

നിങ്ങൾക്കു കല്യാണം കഴിഞോ? . അനാമിക അഗസ്റ്റിനോട് ചോദിച്ചു

എത്ര കുട്ടികളുണ്ട്?  

ഇതുപോലെ എത്ര പേരെ കൂടിക്കാഴ്ച നടത്തിയുട്ടുണ്ട്?

എല്ലാം സത്യസന്ധമായിട്ടാണോ മാസികയിൽ എഴുതാറുള്ളത് ? അനാമികയുടെ ചോദ്യശരങ്ങൾ

എന്റെ സംശയം ആരാണ് ഇന്റർവ്യൂ ചെയ്യുന്നതെന്ന്,  അഗസ്റ്റിൻ ചിരിച്ചു കൊണ്ട് ഫലിതം പറഞ്ഞു  

``തുടങ്ങിക്കോളൂ``അനാമിക പറഞ്ഞു.

ഒരു സെലിബ്രറ്റി എന്ന നിലയിൽ അനാമികക്ക് എന്ത് തോനുന്നു?.

എന്ത് തോന്നാൻ , മറ്റുള്ളവരാൽ ചൂഷണം ചെയ്യപ്പെട്ട ജീവിതം

അനാമികയെ പറ്റി പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട്, അതിനെ പറ്റി എന്ത് പറയുന്നു

എന്ത് കഥകൾ!

അത് അനാമികയാണ് പറയേണ്ടത്.

``#മി ടൂ വിൽ കൂടി ഒരു മെസ്സേജ് അയച്ചിരുന്നല്ലോ , എന്ത്? ``എ   നോൺ എക്സ്പ്ലിലിക്കബിൾ ട്രൂത്`` എന്താണത്? വിശദീകരിക്കാമോ?

അനാമികയെ പറ്റി പൊതുവെ പറയുന്നത് വേറെ ആണല്ലോ, അഗസ്റ്റിൻ തുടർന്നു.

എന്ത് വേറെ, അനാമിക ക്രുദ്ധയായീ ചോദിച്ചു

``നിങ്ങൾ ഒരു വേശ്യ ആണെന്ന്`

അതെ വേശ്യയാണ്, നിങ്ങളെ പോലുള്ള മാധ്യമങ്ങൾ ആണ് എന്നെ വേശ്യ ആയിട്ടു കാണിച്ചത് , ദേഷ്യത്തോടെ വികാരഭരിതയായി അനാമിക  പ്രതികരിച്ചു. അവൾ കരച്ചിൽ അടക്കാൻ ഒരു വിഫല ശ്രമം നടത്തി.

ഗോരെ തന്റെ ജോലി ശ്രദ്ധാപൂർവം നിർവഹിച്ചു കൊണ്ടിരുന്നു.

കണ്ണ് തുടച്ചു് അവൾ തയ്യാറായി. ക്യാമറ ചലിച്ചുകൊണ്ടിരുന്നു.

#മി ടൂ സന്ദേശത്തെ പറ്റി പറയാമോ? അഗസ്റ്റിൻ തുടർന്നു.

``ഈ ഇടക്ക് ഒരു യുവ ഗായിക , ഒരു പ്രബല ഗാന രചയിതാവിനെ പറ്റി മി ടൂ വിൽ കൂടി, താൻ എത്ര മാത്രം ചൂഷണം ചെയ്യപെട്ടുണ്ടിന്ന് പറഞ്ഞിരുന്നു. നിങ്ങളെ പോലുള്ള ഒരു ടിവി അവതാരകൻ എന്ത് കൊണ്ട് ഇത്രയും കാലം മറച്ചു വെച്ചെന്നു മറു ചോദ്യം ചോദിച്ചു . അയാൾക്കു ഒരു തമാശ, പോലീസിൽ പരാതി കൊടുത്തൂടെ എന്നും  കൂടി.  അവൾക്കു ഉത്തരം കൊടുക്കാൻ അനുവദിക്കാതെ ചോദ്യ ശരങ്ങൾ തൊടുത്തുകൊണ്ടിരുന്ന അയാളുടെ പെരുമാറ്റം  ആൺ  മേല്കോയ്മയെ ആണ് കാട്ടിയത്`` അനാമിക വാചാലയായി.

``നിങ്ങളുടെ അനുഭവം ഒന്നും പറഞ്ഞില്ലല്ലോ`` അഗസ്റ്റിൻ.  

ചെറുപ്പത്തിലേ അച്ഛനെ നഷ്ടപെട്ട ഞാൻ അമ്മയുടെ കൂടെ ആണ് വളർന്നത് . പതിനഞ്ചു വയസ്സിൽ അമ്മയുടെ കൈ പിടിച്ചു ചലച്ചിത്ര രംഗത്തു വന്നു . പലരും ദേഹത്തു അവിടെയും ഇവിടെയും തൊട്ടു സംപൃപ്തി നേടിയപ്പോൾ ഒരു പെൺകുട്ടിയുടെ മനസ്സാണ് നൊമ്പരം കൊണ്ടത്. 'അമ്മ അപ്പോഴും സാന്ത്വനപ്പെടുത്തി , സാരമില്ല നമുക്ക് ജീവിക്കണം . പുറത്തു പറയേണ്ട.

അവളുടെ ചുണ്ടുകൾ വിതുമ്പി , കരച്ചിലിന്റെ വക്കത്തെത്തി

അവളൊന്നു വിശ്രമിക്കട്ടെ ജാസ്മിൻ പറഞ്ഞു ഇന്നത്തേക്ക് മതി ..

നമുക്കൊന്ന് പുറത്തു പോകാം . അഗസ്റ്റിൻ പറഞ്ഞു.

രാത്രി ഒരു ഏഴര മണിയായിരിക്കും അവർ പുറത്തിറങ്ങി .


                                                                                                                                                തുടരും 


Friday, May 7, 2021

PUNAR NIRVACHANAM : A SHORT STORY .

 


 

പുനർ നിർവചനം

ഒരു  ചെറു കഥ : ഉഷാ വെങ്കട്

ഐപിസിയിലും, സിആർ പിസിയിലും സ്ത്രീകൾക്കെതിരെ ഉള്ള ലൈംഗിക പീഡനത്തിനുള്ള നിയമ ക്രമങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് . പക്ഷെ അതിലുപരിയായി നിയമ പഴുതിലൂടെ  മിക്കവാറും എല്ലാവരും തന്നെ രക്ഷപെട്ടു പോകുന്ന , സാഹചര്യത്തിൽ #മി ടൂ എന്ന പ്രതിഭാസം ശക്തിപ്പെട്ടു വരുന്നു . പല സ്ത്രീകൾക്കും തങ്ങളുടെ മാനസിക പീഡനത്തിന് ഒരു ആശ്വാസം പോലെ . അതിന്റെ പാശ്ചാത്തലത്തിലാണ് കഥ രൂപം കൊണ്ടിരിക്കുന്നത് .  ഇതിലെ കഥാപാത്രങ്ങളും, കഥയും സാങ്കല്പികമാണ്‌.

 

                       *********************

PART 1

 

അവൾ ഒരു ഉന്മത്തയെ പോലെ ചിരിച്ചു  നൃത്തം ചവുട്ടി ,  കടലോരത്തിലെ മണ്ണിലും ,,പാറകളിലും ഓടി കളിച്ചു . ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ആഹ്ളാദത്തിൽ സ്വയം മറന്നു.

ഒരു വിചിത്രമായ കാഴ്ചയാണ് അവൻ   കണ്ടത്,

തലേ രാത്രിയിൽ രണ്ടു പേരും ഒരേ മുറിയിൽ  തല   ചായ്ച്ച ഓർമമയുണ്ട്. രാത്രിയിൽ എപ്പഴോ അവൻ ഉറങ്ങി., രാവിലെ എണീറ്റപ്പോൾ അവളെ മുറിയിൽ കാണാതായപ്പോൾ അവൻ വ്യാകുലനായി.  അവളെ തേടി അവൻ ഹോട്ടൽ മുറിയിൽ നിന്നും പുറത്തിറങ്ങി.

 

താഴെ റിസപ്ഷനിൽ  അവളുടെ കൂട്ടു കാരിയെ കണ്ടു. അവന്റെ മുഖം  വ്യുകലതയിൽ മൂടിയിരുന്നു . തലേ രാത്രിയിൽ അമിതമായീ കുടിച്ച കാരണം  ഒന്നും ഓർമയിൽ തങ്ങുന്നില്ല. ഒരേ മുറിയിൽ കിടന്നതല്ലാതെ അവളുടെ അടുക്കൽ പോയതുപോലുമില്ല, അവളോട്   .അത്ര ബഹുമാനം തോന്നി.

അവൾ കുടിച്ചു പകുതി ബോധത്തോടെ  എന്തെല്ലാമോ വിളിച്ചിപറഞ്ഞു കൊണ്ടിരുന്നു .

അവൻ തൊട്ടു കിടന്ന സോഫയിൽ തലചായ്ചു.  അവൾക്കു കാവലിരിക്കുന്ന പോലെ  . പിന്നെ രാത്രിയുടെ ഏതോ യാമത്തിൽ ഉറങ്ങി.

നീ അനാമികയെ കണ്ടോ ?

കൂട്ടുകാരി ജാസ്മിൻ മുഖം ഉയർത്തി . അവളുടെ മുഖത്തു ചോദ്യ ചിഹ്നം ഉയർന്നു .ഏതോ കേൾക്കാൻ പാടില്ലാത്തതു കേട്ടത് പോൽ .അവൾ ഒന്നും ശബ്ദിച്ചില്ല .

രാഹുൽ ഗോരെ  തൻറെ ചോദ്യം ആവർത്തിച്ചു .

ഒന്നും മനസിലാകാത്ത പോലെ ജാസ്മിൻ അവനെ തന്നെ നോക്കിയിരുന്നു, അവളിൽ ഒരു അനക്കവും ഉണ്ടായില്ല.

അവളിൽ നിന്നും ഉത്തരം പ്രതീക്ഷിക്കാതെ അവൻ പുറത്തേക്കോടി , കൂടെ അവളും അവനെ പിന്തുടർന്ന്നു .

പുറത്തു വിശാലമായ കടൽത്തീരം , താമസിക്കുന്ന ഹോട്ടൽ കടൽത്തീരത്തിനു അരികെ ആയതിനാൽ കടൽകാറ്റ് വീശിക്കൊണ്ടിരുന്നു .

പാറക്കൂട്ടങ്ങളും മണലും നിറഞ്ഞ കടൽ തീരം.

അനാമിക ,അനാമിക വിളിച്ചുകൊണ്ടു രണ്ടു പേരും ഓടി. അവളെ എങ്ങും കണ്ടില്ല . അഗസ്റ്റിൻ എബ്രഹാം ഒരു പാറയുടെ മുകളിൽ ഇരിക്ക്ക്കുന്നത് കണ്ടു.

രണ്ടു ദിവസം മുന്നേ അനാമികയെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്ന പേര്  കേട്ട ഏതോ മാഗസിന്റെ ജേണലിസ്റ് . അഗസ്റ്റിനും ഗോരെയും ഒരേ മാഗസിൻറെ ആൾക്കാരാണ് . ഗോരെ നല്ലൊരു പ്രൊഫഷണൽ ഫോട്ടോ ഗ്രാഫർ. അനാമികക്ക് ഗോരയെ നല്ല പോലെ അറിയും . ഗോരേക്കു തിരിച്ചും . അത് കൊണ്ടാണ് തന്റെ പല പോസുകളും ക്യാമെറയിൽ പകർത്താൻ ആവശ്യപ്പെട്ടതും അവൻ സന്തോഷത്തോടെ ക്യാമറയും എടുത്തു അവളുടെ പിന്നാലെ പോയതും. ഒരു  മാഗസിൻ ജേര്ണലിസ്റ് ഫോട്ടോഗ്രാഫർ എന്നതിലുപരി ഒരു നല്ല സുഹ്‌ത് ബന്ധം അവരിടയിൽ ഉണ്ടായിരുന്നു. അവനു അവളോട് അത്ര മാത്രം ബഹുമാനവും.

അനാമികയെ വെളുപ്പിനെ കണ്ടിരുന്നു അഗസ്റ്റിൻ പറഞ്ഞു അവൾ ആ പാറക്കൂട്ടത്തിലേക്കു എവിടെയോ പോകുന്നത് കണ്ടു രാത്രിയിൽ ഉറക്കം വരാത്തതിനാൽ ഞാൻ പുറത്തേക്കിറങ്ങി ഇവിടെ വന്നു ഇരിക്കുകയായിരുന്നു. അവൾ നന്നേ കുടിച്ചിരുന്നു. എന്നെ കണ്ടില്ല .പക്ഷെ ഉല്ലാസവതിയായിരുന്നു. അഗസ്റ്റിൻ പറഞ്ഞു.

ജാസ്മിൻ രണ്ടു പേരെയും പുച്ഛത്തോടെ നോക്കി. അനാമികയുടെ ഇന്റർവ്യൂ അവൾക്കു ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല ..  . .

പല തവണ അതിൽനിന്നും അവളെ  പിൻ തിരുപ്പിക്കാൻ ശ്രമിച്ചു നോക്കി . എല്ലാം വിഫല ശ്രമങ്ങൾ . അതിന്റെ പേരിൽ  രണ്ടു പേരും വാക്കേറ്റമായി, വഴക്കായി . അങ്ങിനെ ആണ് താൻ തിരുച്ചു പോകാൻ തീരുമാനിച്ചത്. ജാസ്മിൻ  ഓർത്തു . അതി രാവിലെ തിരിച്ചു പോകനാണ് ജാസ്മിൻ തീരുമാനിച്ചത്.

നീ എന്തിനാണ് ഈ  അഭിമുഖത്തിന്  സമ്മതിച്ചത്?, ജാസ്മിൻ ചോദിച്ചു. ഒന്നും സംഭവിക്കില്ല , നിന്റെ ആകാംക്ഷ എനിക്കറിയാം . നീയും കൂടെ വേണം. അനാമിക പറഞ്ഞു.

അങ്ങിനെയാണ് ജാസ്മിനും കൂടെ ഉണ്ടായിരുന്നത്. അവൾ ഓർത്തു.ചെക്ക് ഔട്ട് ബിൽ കിട്ടാൻ കാത്തിരിക്കുമ്പോളാണ് ഗോരയെ കണ്ടത് . ഒരു വിധ്വേഷത്തോടെ അതെ സമയം വ്യാകുലതയോടെ അവൾ ഗോരയെ നോക്കി . പെട്ടെന്ന് തന്നെ ഗോരയെ പിന്തുടർന്നു .

അവൾ എവിടെ? അനാമിക എവിടെ? ആകാംക്ഷയോടും സങ്കടത്തോടും കൂടി ജാസ്മിൻ ഗോരയോട് ചോദിച്ചു. അവൾക്കു എന്ത് പറ്റി?.

``അത് കൊണ്ടാണ് ഇന്റർവ്യൂ ഞാൻ തടയാൻ ശ്രമിച്ചത് . ആരും ചെവി കൊണ്ടില്ല . നീയും നിന്റെ കൂട്ടുകാരനും ചേർന്ന് അവളെ ചതിക്കുകയായിരുന്നു . പാവം അനാമിക . നിങളുടെ മാഗസിന് വേണ്ടി, പണത്തിനു വേണ്ടി, പ്രശസ്തിക്കു വേണ്ടി, അവളുടെ ജീവിതം വിറ്റു കാശാക്കുവാനായിരുന്നു നിങ്ങടെ ആഗ്രഹം.`` കോപത്തോടെ ജാസ്മിൻ ഗോരയോട് പറഞ്ഞു. ഉത്തരം ഒന്നും പറയാതെ ഗോര കടൽ തീരം നോക്കി പോയി , കൂടെ അവളും.

                                                                                                                                               തുടരും