PUNAR NIRVACHANAM PART 3 അനാമിക (ഭാഗം 3) continuing from last week
ഭാഗം 3
കുറെ നടന്ന
ശേഷം അടുത്തുള്ള റസ്റ്ററന്റിൽ കയറി. അനാമികയെ കണ്ടപ്പോൾ കുറെ പേർ അടക്കസ്വരത്തിൽ പറഞ്ഞു
``ദേ അവർക്കാണ്
വർഷ എന്ന വേശ്യ കഥാപാത്രത്തിന് ദേശീയ അവാർഡ് ലഭിച്ചതു . എന്റെ പേര് പോലും അറിയത്തില്ല
, വര്ഷയെയും അറിയില്ല , പക്ഷെ അതിലെ വേശ്യയോടാണ്
അഭിനിവേശം``, അനാമിക പറഞ്ഞു.
ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ പാതിരാ കഴിഞ്ഞിരുന്നു. പിറ്റേ ദിവസം നേരം വൈകിയാണ് എല്ലാരും എണീറ്റത്.
ജാസ്മിൻ
അനാമികയുടെ മുറിയിൽ ചെന്നു . അവൾ കുളിച്ചു വേഷം മാറിയിരുന്നു .ഇന്നലത്തെ ക്ഷീണം കാരണം
കുറെ ഉറങ്ങി അനാമിക പറഞ്ഞു .
നീ ഇനി ഇന്റർവ്യൂ
കൊടുക്കേണ്ട ജാസ്മിൻ അവൾക്കു മുൻകരുതൽ പോലെ സൂചിപ്പിച്ചു.
എന്റെ മനസിന്റെ
ഭാരം കുറച്ചു കുറഞ്ഞു അനാമിക. ഉത്തരം കൊടുത്തു.
ഏകദേശം മൂന്ന്
മണിയോടെ അഗസ്റ്റിനും ഗോരെയും അനാമികയുടെ മുറിയിലേക്ക് കടന്നു ചെന്നു .
എങ്ങിനെ
ഉണ്ട് അഗസ്റ്റിൻ അനാമികയോടായി ചോദിച്ചു തുടങ്ങാം?.
അനാമിക തല
കുലുക്കി.
അവർ രണ്ടു
പേരും എല്ലാ തയ്യാറെടുപ്പോടെ വന്ന കാരണം ഉടനെ തന്നെ അഭിമുഖം ആരംഭിച്ചു
``റോയിയും
ആയിട്ടുള്ള വിവാഹം പെട്ടെന്നായിരുന്നു . അമ്മയെ പോലെ തന്നെ ഭർത്താവും ഒരേ സമീപനമായിരുന്നു
. ഒന്നും പുറത്തു പറയേണ്ട, നമ്മുടെ കുടുംബത്തിന് പേര് ദോഷം വരാതെ സൂക്ഷിക്കണം. സ്ത്രീ
ആയി പോയില്ലേ.. എല്ലാം സഹിച്ചു മകൻ ജനിച്ചു കുറെ വര്ഷം കഴിഞ്
രണ്ടുപേരും എന്നെ വിട്ടു പോയി. ഞാനൊറ്റക്കായി`` അവൾ തന്റെ കണ്ണുകൾ തുടച്ചു.
എന്ത് കൊണ്ട്
കോടതിയെയോ പോലീസിനെയോ സമീപിച്ചില്ല? ഇതൊരു കെട്ടിച്ചമച്ച കഥയല്ലേ?. അഗസ്റ്റിൻ
ചോദിച്ചു.
അനാമികെ
, മതി , ജാസ്മിൻ കോപത്തോടെ പറഞ്ഞു . അവർ നിന്നെ വിശ്വസിക്കില്ല . രണ്ടു പേരും ഇതിനെ
ചൊല്ലി വഴക്കായി . ജാസ്മിൻ ദേഷ്യപെട്ട് പുറത്തുപോയി .
അവൾ എന്നെ
അത്രമാത്രം ഇഷ്ടപെടുന്നു , പക്ഷെ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു, അനാമിക അവരോട് പറഞ്ഞു,
ഒരു വിഷാദ ചിരിയോടെ അവൾ തുടർന്നു. നല്ല ചോദ്യം, ഇതേ ചോദ്യമാണ് ആ ഗായികയോടും ചോദിച്ചത്. ഒരു യുവതി കോടതിയിലോ പോലീസ് സ്റ്റേഷനിലോ ചെന്നുപെട്ടാൽ ഉള്ള അവസ്ഥ , വക്കീലിന്റെ കൂര്മയുള്ള ചോദ്യ ശരങ്ങൾ , സ്വയം അപമാനിതയാകും , അത് കൂടാതെ കോടതിക്കാവശ്യം സാക്ഷിയും തെളിവുകളുമാണ് , അപ്പോൾ കേസ് കൊടുത്താലും ഇപ്പോൾ കൊടുത്താലും മാറ്റമില്ല , അവൾ നിർത്താതെ തുടർന്നു , നിങ്ങൾ ആണുങ്ങൾ സ്ത്രീയുടെ ഈ അവസ്ഥയെ പറ്റി ചിന്തിക്കാത്തതെന്ത്.
ഒരു ബാലികയെയോ
സ്ത്രീയെയോ റേപ്പ് ചെയ്താൽ , നിയമത്തിന്റെ പഴുതിലൂടെ കുറ്റം ചെയ്തവർ രക്ഷപെടുന്ന നിയമ വ്യവസ്ഥയാണ് . ഈയിടെ ചെന്നൈ മഹാനഗരത്തിൽ ഒരു ഊമയായ കുട്ടിയെ കുറെ ആളുകൾ ചേർന്ന് പീഡിപ്പിച്ചു , തുമ്പില്ലാത്തതിനാൽ പലരും രക്ഷപെട്ടു.
ഇതിന്റെ പശ്ചാത്തലത്തിൽ ``# മി ടൂ`` നല്ലൊരു പ്രസ്ഥാനമാണ്.
ഞാനൊരു സിനിമ
സ്റ്റാർ ആയതുകൊണ്ടല്ലേ എന്നെ ഇന്റർവ്യൂ ചെയ്യുന്നത് ? അനാമിക ചോദിച്ചു.
തുടരും
No comments:
Post a Comment