പുനർ നിർവചനം
ഒരു ചെറു കഥ : ഉഷാ വെങ്കട്
ഐപിസിയിലും, സിആർ പിസിയിലും സ്ത്രീകൾക്കെതിരെ ഉള്ള ലൈംഗിക പീഡനത്തിനുള്ള നിയമ ക്രമങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് . പക്ഷെ അതിലുപരിയായി നിയമ പഴുതിലൂടെ മിക്കവാറും എല്ലാവരും തന്നെ രക്ഷപെട്ടു പോകുന്ന , ഈ സാഹചര്യത്തിൽ #മി ടൂ എന്ന പ്രതിഭാസം ശക്തിപ്പെട്ടു വരുന്നു . പല സ്ത്രീകൾക്കും തങ്ങളുടെ മാനസിക പീഡനത്തിന് ഒരു ആശ്വാസം പോലെ . അതിന്റെ പാശ്ചാത്തലത്തിലാണ് ഈ കഥ രൂപം കൊണ്ടിരിക്കുന്നത് . ഇതിലെ കഥാപാത്രങ്ങളും, ഈ കഥയും സാങ്കല്പികമാണ്.
*********************
PART 1
അവൾ ഒരു ഉന്മത്തയെ പോലെ ചിരിച്ചു നൃത്തം ചവുട്ടി
, ആ കടലോരത്തിലെ മണ്ണിലും
,,പാറകളിലും ഓടി കളിച്ചു . ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ആഹ്ളാദത്തിൽ സ്വയം മറന്നു.
ഒരു വിചിത്രമായ കാഴ്ചയാണ് അവൻ കണ്ടത്,
തലേ രാത്രിയിൽ രണ്ടു പേരും ഒരേ മുറിയിൽ തല ചായ്ച്ച ഓർമമയുണ്ട്. രാത്രിയിൽ എപ്പഴോ അവൻ ഉറങ്ങി., രാവിലെ എണീറ്റപ്പോൾ അവളെ മുറിയിൽ കാണാതായപ്പോൾ അവൻ വ്യാകുലനായി. അവളെ തേടി അവൻ ഹോട്ടൽ മുറിയിൽ നിന്നും പുറത്തിറങ്ങി.
താഴെ റിസപ്ഷനിൽ അവളുടെ കൂട്ടു കാരിയെ കണ്ടു. അവന്റെ മുഖം വ്യുകലതയിൽ മൂടിയിരുന്നു . തലേ രാത്രിയിൽ അമിതമായീ കുടിച്ച കാരണം ഒന്നും ഓർമയിൽ തങ്ങുന്നില്ല. ഒരേ മുറിയിൽ കിടന്നതല്ലാതെ അവളുടെ അടുക്കൽ പോയതുപോലുമില്ല, അവളോട് .അത്ര ബഹുമാനം തോന്നി.
അവൾ കുടിച്ചു പകുതി ബോധത്തോടെ എന്തെല്ലാമോ വിളിച്ചിപറഞ്ഞു കൊണ്ടിരുന്നു .
അവൻ തൊട്ടു കിടന്ന സോഫയിൽ തലചായ്ചു. അവൾക്കു കാവലിരിക്കുന്ന പോലെ . പിന്നെ രാത്രിയുടെ ഏതോ യാമത്തിൽ ഉറങ്ങി.
നീ അനാമികയെ കണ്ടോ ?
കൂട്ടുകാരി ജാസ്മിൻ മുഖം ഉയർത്തി . അവളുടെ മുഖത്തു ചോദ്യ ചിഹ്നം ഉയർന്നു .ഏതോ കേൾക്കാൻ പാടില്ലാത്തതു കേട്ടത് പോൽ .അവൾ ഒന്നും ശബ്ദിച്ചില്ല .
രാഹുൽ ഗോരെ തൻറെ ചോദ്യം ആവർത്തിച്ചു .
ഒന്നും മനസിലാകാത്ത പോലെ ജാസ്മിൻ അവനെ തന്നെ നോക്കിയിരുന്നു, അവളിൽ ഒരു അനക്കവും ഉണ്ടായില്ല.
അവളിൽ നിന്നും
ഉത്തരം പ്രതീക്ഷിക്കാതെ അവൻ പുറത്തേക്കോടി , കൂടെ അവളും അവനെ പിന്തുടർന്ന്നു .
പുറത്തു
വിശാലമായ കടൽത്തീരം , താമസിക്കുന്ന ഹോട്ടൽ കടൽത്തീരത്തിനു അരികെ ആയതിനാൽ കടൽകാറ്റ്
വീശിക്കൊണ്ടിരുന്നു .
പാറക്കൂട്ടങ്ങളും
മണലും നിറഞ്ഞ കടൽ തീരം.
അനാമിക
,അനാമിക വിളിച്ചുകൊണ്ടു രണ്ടു പേരും ഓടി. അവളെ എങ്ങും കണ്ടില്ല . അഗസ്റ്റിൻ എബ്രഹാം
ഒരു പാറയുടെ മുകളിൽ ഇരിക്ക്ക്കുന്നത് കണ്ടു.
രണ്ടു ദിവസം
മുന്നേ അനാമികയെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്ന പേര് കേട്ട ഏതോ മാഗസിന്റെ ജേണലിസ്റ് . അഗസ്റ്റിനും ഗോരെയും
ഒരേ മാഗസിൻറെ ആൾക്കാരാണ് . ഗോരെ നല്ലൊരു പ്രൊഫഷണൽ ഫോട്ടോ ഗ്രാഫർ. അനാമികക്ക് ഗോരയെ
നല്ല പോലെ അറിയും . ഗോരേക്കു തിരിച്ചും . അത് കൊണ്ടാണ് തന്റെ പല പോസുകളും ക്യാമെറയിൽ
പകർത്താൻ ആവശ്യപ്പെട്ടതും അവൻ സന്തോഷത്തോടെ ക്യാമറയും എടുത്തു അവളുടെ പിന്നാലെ പോയതും. ഒരു മാഗസിൻ ജേര്ണലിസ്റ് ഫോട്ടോഗ്രാഫർ എന്നതിലുപരി ഒരു
നല്ല സുഹ്‌ത് ബന്ധം അവരിടയിൽ ഉണ്ടായിരുന്നു. അവനു അവളോട് അത്ര മാത്രം ബഹുമാനവും.
അനാമികയെ
വെളുപ്പിനെ കണ്ടിരുന്നു അഗസ്റ്റിൻ പറഞ്ഞു അവൾ ആ പാറക്കൂട്ടത്തിലേക്കു എവിടെയോ പോകുന്നത്
കണ്ടു രാത്രിയിൽ ഉറക്കം വരാത്തതിനാൽ ഞാൻ പുറത്തേക്കിറങ്ങി ഇവിടെ വന്നു ഇരിക്കുകയായിരുന്നു.
അവൾ നന്നേ കുടിച്ചിരുന്നു. എന്നെ കണ്ടില്ല .പക്ഷെ ഉല്ലാസവതിയായിരുന്നു. അഗസ്റ്റിൻ പറഞ്ഞു.
ജാസ്മിൻ
രണ്ടു പേരെയും പുച്ഛത്തോടെ നോക്കി. അനാമികയുടെ ഇന്റർവ്യൂ അവൾക്കു ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല
.. . .
പല തവണ അതിൽനിന്നും അവളെ പിൻ തിരുപ്പിക്കാൻ ശ്രമിച്ചു നോക്കി . എല്ലാം വിഫല ശ്രമങ്ങൾ . അതിന്റെ പേരിൽ രണ്ടു പേരും വാക്കേറ്റമായി, വഴക്കായി . അങ്ങിനെ ആണ് താൻ തിരുച്ചു പോകാൻ തീരുമാനിച്ചത്.
ജാസ്മിൻ ഓർത്തു . അതി രാവിലെ തിരിച്ചു പോകനാണ്
ജാസ്മിൻ തീരുമാനിച്ചത്.
നീ എന്തിനാണ്
ഈ അഭിമുഖത്തിന് സമ്മതിച്ചത്?, ജാസ്മിൻ ചോദിച്ചു. ഒന്നും സംഭവിക്കില്ല
, നിന്റെ ആകാംക്ഷ എനിക്കറിയാം . നീയും കൂടെ വേണം. അനാമിക പറഞ്ഞു.
അങ്ങിനെയാണ്
ജാസ്മിനും കൂടെ ഉണ്ടായിരുന്നത്. അവൾ ഓർത്തു.ചെക്ക് ഔട്ട് ബിൽ കിട്ടാൻ കാത്തിരിക്കുമ്പോളാണ്
ഗോരയെ കണ്ടത് . ഒരു വിധ്വേഷത്തോടെ അതെ സമയം വ്യാകുലതയോടെ അവൾ ഗോരയെ നോക്കി . പെട്ടെന്ന്
തന്നെ ഗോരയെ പിന്തുടർന്നു .
അവൾ എവിടെ?
അനാമിക എവിടെ? ആകാംക്ഷയോടും സങ്കടത്തോടും കൂടി ജാസ്മിൻ ഗോരയോട് ചോദിച്ചു. അവൾക്കു
എന്ത് പറ്റി?.
``അത് കൊണ്ടാണ്
ഇന്റർവ്യൂ ഞാൻ തടയാൻ ശ്രമിച്ചത് . ആരും ചെവി കൊണ്ടില്ല . നീയും നിന്റെ കൂട്ടുകാരനും
ചേർന്ന് അവളെ ചതിക്കുകയായിരുന്നു . പാവം അനാമിക . നിങളുടെ മാഗസിന് വേണ്ടി, പണത്തിനു
വേണ്ടി, പ്രശസ്തിക്കു വേണ്ടി, അവളുടെ ജീവിതം വിറ്റു കാശാക്കുവാനായിരുന്നു നിങ്ങടെ ആഗ്രഹം.``
കോപത്തോടെ ജാസ്മിൻ ഗോരയോട് പറഞ്ഞു. ഉത്തരം ഒന്നും പറയാതെ ഗോര കടൽ തീരം നോക്കി പോയി
, കൂടെ അവളും.
No comments:
Post a Comment