PUNAR NIRVACHANAM PART 2 അനാമിക( ഭാഗം 2) Continuing from last week 7.5.2021
ഭാഗം 2
തിങ്കളാഷ്ച്ച രാവിലെയാണ് ബോംബയിലെ കടലോരത്തിനരികിൽ ഉള്ള
റിസോർട്ടിൽ ജാസ്മിൻ എത്തിയത്.
ഐ ഹാവ് ബുക്‌ഡ്
എ റൂം , റിസപ്ഷനിൽ പറഞ്ഞു .
യുവർ നെയിം
പ്ളീസ്
ഐ ആം ജാസ്മിൻ
ഫ്രം കൊൽക്കത്ത
വെൽക്കം,
ഓക്കേ മാഡം ദിസ് ഈസ് യുവർ കീ
ഇൻ വിച്ച്
റൂം ഈസ് അനാമിക ?
ഹൂ ? , അനാമിക
റോയ് ?
റിസപ്ഷനിൽ
നിന്ന് ഫോണിൽ വിളിച്ചു നോക്കി .
നോ റെസ്പോൺസ്
മാഡം
ഫോർമാലിറ്റീസ്
പൂർത്തിയാക്കിയ ശേഷം , അനാമികയുടെ റൂം നമ്പറും മേടിച്ചു ജാസ്മിൻ തന്റെ മുറിയിലേക്ക് പോയി.
ജാസ്മിൻ
നേരെ അനാമികയുടെ വാതിൽ തട്ടി. ആരാണ് അകത്തു വരു . ഇംഗ്ലീഷിൽ അനാമിക പറഞ്ഞു..
അകത്തു കടന്ന
ജാസ്മിനെ കണ്ടതും സന്തോഷത്തോടെ അനാമിക പറഞ്ഞു നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു
. എനിക്ക് നീ മാത്രമേ ഉള്ളൂ
രണ്ടു പേരും
പണ്ടത്തെ കഥകളും പറഞ്ഞിരുന്നു.
അനാമികെ
നിനക്കെന്തു പറ്റി ? . ഇത്ര അടക്കമുള്ള കുട്ട്യേ പോലെ ഞാനൊരിക്കലും നിന്നെ കണ്ടിട്ടില്ല.
എനിക്ക്
വേറെ വഴിയില്ല ജാസ്മിൻ,. അവരുടെ ചൊല്പടിയിൽ
കഴിയണം കുറെ ദിവസത്തേക്ക്-
വാ ഭക്ഷിണം
കഴിക്കാം. വിശക്കുന്നു അനാമികെ , ജാസ്മിൻ പറഞ്ഞു..
എന്ത് ഭക്ഷണം
, എനിക്കാകെ ഡയറ്റിങ് ഭക്ഷിണമാണ് അവർ നിർദേശിച്ചുട്ടള്ളത്
. ഒരു രുചിയും ഇല്ലാത്ത കുറെ സൂപ്പും കുറെ പച്ച പച്ചക്കറികളും , മാത്രം. വാ നമുക്ക്
പുറത്തെവിടേയ്ങ്കിലും പോകാം . അനാമിക തുടർന്നു.
അവർ തെയ്യാറെടുക്കുമ്പോൾ
ഫോൺ ശബ്ദിച്ചു .
ആരാണ്?
………-
ഓ, ശരി ,
അവരെ വരാൻ പറയു. അനാമിക ഇംഗ്ലീഷിൽ ഉത്തരം പറഞ്ഞു.
എന്നെ ഇന്റർവ്യൂ
ചെയ്യാൻ മാഗസിൻ കാർ രണ്ടു പേരെത്തിയിട്ടുണ്ട് അനാമിക ജാസ്മിനോടായി പറഞ്ഞു. നീയും വേണം എന്റെ കൂടെ.
താഴെ റിസെപ്ഷനലിൽ
വിളിച് അവരെ മുകളിലേക്ക് അയക്കാൻ പറഞ്ഞു.
വാതിലിൽ
മുട്ട് കേട്ടു. “അകത്തു വരൂ” അനാമിക പറഞ്ഞു
ഹലോ പ്രസാദ്
ഗോരെ. നീ ഇപ്പഴും ഫോട്ടോഗ്രാഫി വിട്ടിട്ടില്ല അല്ലെ ? .. അനാമിക മുന്നിൽ കണ്ട മധ്യ
വയസ്കനോട് കൈ കുലുക്കികൊണ്ടു ചോദിച്ചു.
ഇല്ല , ബഹുമാനത്തോടെ
മറുപടി പറഞ്ഞു . ഏകദേശം നല്ല വണ്ണവും , പൊക്കവും അതെ സമയം നല്ല പ്രസന്നതയുള്ള ആളാണ്
ഗോരെ.
ഞാൻ അഗസ്റ്റിൻ എബ്രഹാം , സീനിയർ ജേര്ണലിസ്റ് ആൻഡ് ടി വി അവതാരകൻ , എഡിറ്റർ ഇൻ ചീഫ് , മെലിഞ് ഗോരെയുടെ
അത്ര തന്നെ പ്രായം തോന്നിക്കുന്ന അയാൾ സ്വയം പരിചയപെടുത്തി.
എന്റെ കഥകൾക്ക്
പുനർ ജന്മം കൊടുക്കുന്ന വ്യക്തി.!
അനാമിക പറഞ്ഞു.
എല്ലാവരും
മുകളിൽ പ്രതേകം തയാറാക്കിയ മുറിയിലേക്ക് പോയി.
ഇത് എന്റെ
ബാല്യകാല സുഹൃത് ജാസ്മിൻ , ഒരു സാമൂഹ്യ പ്രവർത്തകയും , കൊൽക്കത്തയിൽ വേശ്യകളെ പുനരധിവസിപ്പിക്കുന്ന
സംരംഭത്തിൽ പെട്ടിരിക്കുന്ന വ്യക്തിയുമാണ് . .
നിങ്ങൾക്കു
കല്യാണം കഴിഞോ? . അനാമിക അഗസ്റ്റിനോട് ചോദിച്ചു
എത്ര കുട്ടികളുണ്ട്?
ഇതുപോലെ
എത്ര പേരെ കൂടിക്കാഴ്ച നടത്തിയുട്ടുണ്ട്?
എല്ലാം സത്യസന്ധമായിട്ടാണോ
മാസികയിൽ എഴുതാറുള്ളത് ? അനാമികയുടെ ചോദ്യശരങ്ങൾ
എന്റെ സംശയം
ആരാണ് ഇന്റർവ്യൂ ചെയ്യുന്നതെന്ന്, അഗസ്റ്റിൻ
ചിരിച്ചു കൊണ്ട് ഫലിതം പറഞ്ഞു
``തുടങ്ങിക്കോളൂ``അനാമിക
പറഞ്ഞു.
ഒരു സെലിബ്രറ്റി
എന്ന നിലയിൽ അനാമികക്ക് എന്ത് തോനുന്നു?.
എന്ത് തോന്നാൻ
, മറ്റുള്ളവരാൽ ചൂഷണം ചെയ്യപ്പെട്ട ജീവിതം
അനാമികയെ
പറ്റി പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട്, അതിനെ പറ്റി എന്ത് പറയുന്നു
എന്ത് കഥകൾ!
അത് അനാമികയാണ്
പറയേണ്ടത്.
``#മി ടൂ
വിൽ കൂടി ഒരു മെസ്സേജ് അയച്ചിരുന്നല്ലോ , എന്ത്? ``എ നോൺ എക്സ്പ്ലിലിക്കബിൾ ട്രൂത്`` എന്താണത്? വിശദീകരിക്കാമോ?
അനാമികയെ
പറ്റി പൊതുവെ പറയുന്നത് വേറെ ആണല്ലോ, അഗസ്റ്റിൻ തുടർന്നു.
എന്ത് വേറെ,
അനാമിക ക്രുദ്ധയായീ ചോദിച്ചു
``നിങ്ങൾ
ഒരു വേശ്യ ആണെന്ന്`
അതെ വേശ്യയാണ്,
നിങ്ങളെ പോലുള്ള മാധ്യമങ്ങൾ ആണ് എന്നെ വേശ്യ ആയിട്ടു കാണിച്ചത് , ദേഷ്യത്തോടെ വികാരഭരിതയായി
അനാമിക പ്രതികരിച്ചു. അവൾ കരച്ചിൽ അടക്കാൻ
ഒരു വിഫല ശ്രമം നടത്തി.
ഗോരെ തന്റെ
ജോലി ശ്രദ്ധാപൂർവം നിർവഹിച്ചു കൊണ്ടിരുന്നു.
കണ്ണ് തുടച്ചു്
അവൾ തയ്യാറായി. ക്യാമറ ചലിച്ചുകൊണ്ടിരുന്നു.
#മി ടൂ സന്ദേശത്തെ
പറ്റി പറയാമോ? അഗസ്റ്റിൻ തുടർന്നു.
``ഈ ഇടക്ക്
ഒരു യുവ ഗായിക , ഒരു പ്രബല ഗാന രചയിതാവിനെ പറ്റി മി ടൂ വിൽ കൂടി, താൻ എത്ര മാത്രം ചൂഷണം
ചെയ്യപെട്ടുണ്ടിന്ന് പറഞ്ഞിരുന്നു. നിങ്ങളെ പോലുള്ള ഒരു ടിവി അവതാരകൻ എന്ത് കൊണ്ട്
ഇത്രയും കാലം മറച്ചു വെച്ചെന്നു മറു ചോദ്യം ചോദിച്ചു . അയാൾക്കു ഒരു തമാശ, പോലീസിൽ
പരാതി കൊടുത്തൂടെ എന്നും കൂടി. അവൾക്കു ഉത്തരം കൊടുക്കാൻ അനുവദിക്കാതെ ചോദ്യ ശരങ്ങൾ
തൊടുത്തുകൊണ്ടിരുന്ന അയാളുടെ പെരുമാറ്റം ആൺ മേല്കോയ്മയെ ആണ് കാട്ടിയത്`` അനാമിക വാചാലയായി.
``നിങ്ങളുടെ
അനുഭവം ഒന്നും പറഞ്ഞില്ലല്ലോ`` അഗസ്റ്റിൻ.
ചെറുപ്പത്തിലേ
അച്ഛനെ നഷ്ടപെട്ട ഞാൻ അമ്മയുടെ കൂടെ ആണ് വളർന്നത് . പതിനഞ്ചു വയസ്സിൽ അമ്മയുടെ കൈ പിടിച്ചു
ചലച്ചിത്ര രംഗത്തു വന്നു . പലരും ദേഹത്തു അവിടെയും ഇവിടെയും തൊട്ടു സംപൃപ്തി നേടിയപ്പോൾ
ഒരു പെൺകുട്ടിയുടെ മനസ്സാണ് നൊമ്പരം കൊണ്ടത്. 'അമ്മ അപ്പോഴും സാന്ത്വനപ്പെടുത്തി ,
സാരമില്ല നമുക്ക് ജീവിക്കണം . പുറത്തു പറയേണ്ട.
അവളുടെ ചുണ്ടുകൾ
വിതുമ്പി , കരച്ചിലിന്റെ വക്കത്തെത്തി
അവളൊന്നു
വിശ്രമിക്കട്ടെ ജാസ്മിൻ പറഞ്ഞു ഇന്നത്തേക്ക് മതി ..
നമുക്കൊന്ന്
പുറത്തു പോകാം . അഗസ്റ്റിൻ പറഞ്ഞു.
രാത്രി ഒരു
ഏഴര മണിയായിരിക്കും അവർ പുറത്തിറങ്ങി .
തുടരും
No comments:
Post a Comment