Thursday, July 22, 2021

 CHAKRAVALAM : STORY OF MIND                                                                                        

  BHAGAM 10

                                                      ചക്രവാളം    തുടരുന്നു 👇

ഭാഗം  10

ഭാഗം  10

 

പിന്നെയും ആരുഷി ചോദിച്ചു "യെസ് ".

വളരെ പതിഞ്ഞ സ്വരത്തിൽ ഒരു ശബ്ദം "അപ്പു ".

"ഞാനാണ് ആരുഷി ,അപ്പു " നിന്നെ ഒന്ന് കാണണം .

ആരുഷിക്കു തല കറങ്ങുന്നതു പോലെ തോന്നി .

അതെ , തന്റെ അപ്പു, . അതെ തന്റെ അപ്പു തന്നെ.

ഒരു നിമിഷത്തേക്ക് ഒന്നും ആലോചിക്കാതെ അവൾ ചോദിച്ചു .

"എവിടെയാണ് നീ അപ്പു ?" .

"ഞാൻ ജസ്ലോഗ് ആശുപത്രിയിൽ വാർഡ് ഒന്നിൽ ഉണ്ട് .

ആരുഷി പെട്ടെന്നവിടെ പാഞ്ഞെത്തി .

തന്റെ മുന്നിൽ കണ്ട കോലം കണ്ടു സ്തംഭിച്ചു നിന്നു .

"എന്താണിത് "

"അമ്മെ ഇതാണ് ആരുഷി "

അപ്പുവിന്റെ മാതാപിതാക്കൾ വളരെ സങ്കടത്തോടെ എല്ലാ വിവരവും പറഞ്ഞു

എത്ര നല്ല കുട്ടി ആ 'അമ്മ മനസ്സിൽ പറഞ്ഞു

.പക്ഷെ

ആ കൂടിക്കാഴ്ച അധിക സമയം നീണ്ടു നിന്നില്ല .അപ്പുവിന്റെ ഹൃദയം സ്തമ്ബിച്ചു .അപ്പു എല്ലാവരെയും

വിട്ടു പോയി .

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>> 

കുറെ മാസങ്ങൾക്കു ശേഷം ...

സൈന്റ്റ് മേരീസ് ഓർഫനേജിൽ ഒരു യുവതി വർഗീസച്ചനെ കാണാൻ വന്നു .

"ആരാണ് "

"ആരുഷി " എന്റെ ചേച്ചിയുടെ കുട്ടിയെ തേടി വന്നു , ഗോവയിൽ നിന്ന് ലഭിച്ച കുട്ടി.

"ബാവ്‌ജി"  വെടിയേറ്റല്ല ,ഹൃദയ സ്തബനത്തിലാണ്  മരിച്ചത് എന്ന വിവരം പിന്നെയാണ് അവളറിഞ്ഞത് .

വര്ഗീസച്ചൻ ഗോവയിൽ ചെന്നപ്പോൾ ഇ കുട്ടിടെ വിവരമറിഞ്ഞ് കൂട്ടിക്കൊണ്ടു വന്നു .  ബാക്കിയുള്ളവരുടെ വിവരമൊന്നും അറിയില്ല .

"നീ വരുമെന്നെനിക്കു ഊഹമുണ്ടായിരുന്നു" അച്ചൻ പറഞ്ഞു . .അവളുടെ വിവരം മറ്റും അച്ഛനറിഞ്ഞിരുന്നു.

അവൾ യാത്ര പറയാൻ തയ്യാറായി .

"നില്ക്കു" നിന്നെ തേടി ഒരാളും കൂടിയുണ്ട് .

"ഡേവീസ്" .അവൾക്കു വിശ്വസിക്കാൻ പറ്റിയില്ല .

 തൻ്റെ അപ്പുവിനെ അവൾ കണ്ടു , ഡേവീസിലൂടെ.

അസ്തമയ  സൂര്യന്റെ വെളിച്ചത്തിൽ ചക്രവാളം മനോഹാരിതമായി കാണപ്പെട്ടു.  നല്ലൊരു നാളെയുടെ പ്രദീക്ഷയോടെ  അവർ നടന്നു നീങ്ങി .  

                                               ***************

 

എപ്പിലോഗ്

 

രാവിലെ കുളി കഴിഞ്ഞു പത്രം കയ്യിലെടുത്തപ്പോൾ വാതിലിൽ ആരോ മുട്ടി

വാതില്കൽ വെളുത്തു മെലിഞ്ഞ ഒരു യുവതി .

"വക്കീൽ സാറല്ലേ ?"

"അതെ ,"അകത്തേക്ക് ക്ഷണിച്ചു . "ആരാണ് ?"

"ഞാൻ ആരുഷി" താങ്കളുടെ കഥയിലെ നായിക ".മനസിലായില്ല അല്ലെ ?

"ഞാൻ തെറ്റുകാരിയാണോ ?"

ഞാൻ കുറെ നേരം ആലോചിച്ചിരുന്നു  .

“അല്ല ഒരിക്കലുമല്ല , ഇതിലെ സംഭവവികാസങ്ങൾ എല്ലാം അവരവരുടെ മാനസിക വിഭ്രാന്തിയിൽ നടന്നതാണ് . നീ നല്ലൊരു നിശ്ചയ ധാർഢ്യവും, മനോധയ്ര്യവും , എന്തും നേരിടാനുള്ള  കഴിവുമുള്ള ഒരു വ്യക്തിയാണ് .ഓരോ സ്ത്രീയും ഇതുപോലെ ആയിരിക്കണം ". അവൾ മന്ദഹസിച്ചു.

“പിന്നെ ഡേവീസിനെ പുനർ ജീവിപ്പിച്ചത് നിനക്ക് വേണ്ടിയാണു .”

ഞാൻ ചുറ്റും നോക്കി . അകത്താരുമില്ല .

അപ്പോൾ ? ആരുഷി ?. 

 

                                             ***********************  വായനക്കാർക്ക് നന്ദി .. വിടപറയട്ടെ


I THANK MY FRIENDS AND OTHERS  

PLEASE LEAVE YOUR COMMENTS    


 

 

Monday, July 19, 2021

 CHAKRAVALAM : STORY OF MIND                                                                                        

  BHAGAM 9


                                                      ചക്രവാളം    തുടരുന്നു 👇

ഭാഗം  9

ആരുഷീ , ഞാനൊന്നു പറയട്ടെ

പറയു ആരുഷി പറഞ്ഞു .

ഐ ലവ് യു

ഓ അത്രയേ ഒള്ളു , അത് നേരത്തെ ഞാൻ മണത്തെടുത്തു . കൊതിക്കേണ്ട .

അല്ല

എന്റെ മനസു തുറന്നു പറഞ്ഞന്നേ ഉള്ളു

കുറച്ചു സമയം തരു . ഒരു ദീർഘ നിശ്വാസത്തോടെ അവൾ പറഞ്ഞു .

അപ്പുവിനെ മനസ്സിൽ നിന്ന് മാച്ചു കളയാൻ പറ്റുന്നില്ല , അവളോർത്തു .

എന്നെ പറ്റി ഒന്നും അറിയേണ്ടേ ? ആരുഷി ചോദിച്ചു

വേണ്ട , ഡേവീസ് പറഞ്ഞു .

ഞാൻ ഒരുഅനാഥാലയത്തിലാണ് വളർന്നത് .

നീ നല്ലവനാണ് . .... അങ്ങിനെ അവരടുത്തു .

ആരുഷി മനസില്ല മനസ്സോടെ വഴങ്ങി .

ഡേവീസ് അവന്റെ എല്ലാ വിവരങ്ങളും പങ്കു വെച്ചു . അപ്പുവിന്റെ കാര്യമൊഴിച് .

************************************************

ഞാനൊരു പാർട്ടി വച്ചിട്ടുണ്ട് . നിന്റെ സമ്മതം എല്ലാവരെയും അറിയിക്കാൻ .

നിന്റെ സഹ പ്രവർത്തകരെ വേണമെങ്കിൽ വിളിച്ചോളൂ .

നിനക്ക് സമ്മതമല്ലേ  ഡേവീസ് ചോദിച്ചു .

അവൾ സമ്മതം മൂളി .

അന്ന് രാത്രി വളരെ ആഹ്‌ളാദത്തോടെ ഡേവീസ് ഈ വിവരം അപ്പുവിനെ അറിയിച്ചു .

അപ്പു കുറെ നേരം നിശ്ശബ്ദനായിരുന്നു .

ഡേവീസ് പാർട്ടി ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി . അപ്പു മൗനം കൊണ്ട് ഒന്നിലും ഉന്മേഷമില്ലാതെ .

അതൊരു ശനിയാഴ്ചയായിരുന്നു . വൈകിട്ട് അഞ്ചു മണിയോടെ എല്ലാവരും ഡേവീസിന്റെ ഫ്ലാറ്റിൽ എത്തിച്ചേർന്നു . പാട്ടും , ചിരിയും എല്ലാം കൊണ്ട് ഫ്ലാറ്റ് ശബ്ദ  മുഖരിതമായി .

ആരുഷി വളരെ സുന്ദരിയായിരുന്നു . എല്ലാവരും അവർക്കു ആശംസകൾ നേർന്നു .

രണ്ടു ഫ്ലാറ്റിലും പോകാൻ തക്കവണ്ണം ഉള്ളതായിരുന്നതിനാൽ ,  അപ്പു തന്റെ ഫ്ലാറ്റിൽ നിന്നും എല്ലാം നോക്കി കണ്ടു . അവളോട് സംസാരിക്കാൻ അവൻ അതിയേറെ ആഗ്രഹിച്ചുവെങ്കിലും  . സ്വയം നിയന്ത്രിച്ചു . അവനു അധിക നേരം നോക്കി നിൽക്കുവാൻ കഴിഞ്ഞില്ല. .

എട്ടു മണിയോടെ എല്ലാവരും പിരിഞ്ഞു.. ഡേവീസും ആരുഷിയും ഓരോ മോതിരം കയ്മാറി . എൻഗേജ്മെന്റ് കുറിച്ചുകൊണ്ട് ..

എല്ലാം തീരുമാനിച്ചോ അപ്പു  പതുക്കെ ചോദിച്ചു ,വളരെ വിമ്മിഷ്ടത്തോടെ !

ഡേവീസ് മൂളി. നീ അവളെ കണ്ടോ ? എത്ര സന്തുഷ്ടയായിരുന്നു  അവൾ.

…………………………………………………………………………………………………………………..

അപ്പു ആകെ അസ്വസ്ഥനായി .കെയ്‌ലിരുന്നതെല്ലാം വലിച്ചെറിഞ്ഞു .

ഒരു മാനസിക രോഗിയെ പോലെ . അവന്റെ മനസിന്റെ നിയത്രണം വിട്ടു പോയിരുന്നു .

കുറെ ചുമച്ചു രക്തം ചിന്തി . ഡേവീസ് വളരെ പരിഭ്രാന്തനായി .

എന്താ അപ്പു ഈ കാണിക്കുന്നത് ?

ഡേവീസ് എന്ന് ഉച്ചത്തിൽ അലറി , നീ അവളെ വിവാഹം കഴിക്കരുത് . നിന്റെ എൻഗേജ്മെന്റ് റദ്ദ് ആക്കണം . .

ഞാനിപ്പോഴും മരിച്ചിട്ടില്ല . നീ ക്രൂരനാണ് .സ്നേഹം നടിക്കുന്ന ദുഷ്ടൻ . വായിൽ തോന്നിയത് എന്തെല്ലാമോ അപ്പു വിളിച്ചു പറഞ്ഞു .

മനസിന്റെ ഭാവ ബേധങ്ങൾ .

അവളെ വേറെയാരും വിവാഹം കഴിക്കുന്നത് എനിക്ക് സഹിക്കില്ല .

"ഡേവീസ് നീ അവളെ വിവാഹം കഴിക്കരുത് ."

"നീ സ്നേഹിക്കുന്നില്ലെന്നു അവളോട് പറയണം . അത് നീ നടിച്ചതാണെന്നു പറയണം ."

"അപ്പൂ . എന്താണ് നീ പറയുന്നത് ?  നീ പറഞ്ഞിട്ടല്ലേ ഞാൻ അവളെ സ്നേഹിച്ചത് ."

ആദ്യം നടിച്ചതെങ്കിലും , പിന്നെ ഞാനടുത്തു പോയീ ..അവളുടെ മനസ്സിൽ

ആശ സൃഷ്ടിച്ചു .

"നീ എന്താണ് ഇത്ര ക്രൂരമായി സംസാരിക്കുന്നതു ?"

എനിക്കവളെ മറക്കാൻ കഴിയില്ല അപ്പൂ . അത്ര മാത്രം അടുത്ത് പോയി .

എന്റെ മനസു തകരുന്നു .

ഡേവീസ് നീ ഇത്ര  ദുഷ്ടനാണെന്നു ഞാൻ കരുതിയില്ല . സുഹൃത് ബന്ധം വിട്ടു

നീ സ്വാർത്ഥനായി .

ഡേവീസ് നീ എന്റെ ഉറ്റ മിത്രമല്ലേ ? ഞാൻ പറഞ്ഞാൽ കേൾക്കില്ല നീ , അപ്പു യാചിച്ചു .

മനസില്ല മനസോടെ ഡേവീസ് സമ്മതിച്ചു . ഉടനെ അവളെ ഫോണിൽ വിളിച്ചു

ആരുഷി ഇ വിവാഹം നടക്കില്ല.

അടുത്ത ദിവസവും അതിനടുത്ത ദിവസവും ഡേവീസ് ഓഫീസിൽ പോയില്ല.

ആരുഷി പല പ്രാവശ്യം വിളിച്ചിരുന്നു .

രണ്ടു ദിവസം കഴിഞ്ഞു ആരുഷിയെ കാണാമെന്നു തീരുമാനിച്ചു .

"ഡേവീസ് , നിനക്കെന്തു പറ്റി "

ആരുഷി , വളരെ വിമ്മിഷ്ടത്തോടെ അവൻ വിളിച്ചു

നിന്നെ എനിക്ക് വിവാഹം കഴിക്കാൻ പറ്റില്ല , അവൻ പറഞ്ഞൊപ്പിച്ചു .

ഡേവീസ് ....!

"ഇല്ല ആരുഷി , നിന്നെ ഞാൻ സ്നേഹിച്ചതെല്ലാം ഒരു പ്രഹസനമായിരുന്നു ."

"ഇല്ല " ഒരിക്കലുമില്ല , ആരുഷി കരയുന്ന വക്കിലെത്തി . സ്തബ്ദയായി .

"അല്ല. ആരുഷി, അതാണ് സത്യം " ഞാൻ വേറൊരാളെ സ്നേഹിക്കുന്നു "

"ആരുഷി, ആകേ തളർന്നു ".

ബോധം കെടുമെന്നു തോന്നീ. . മനസ്സിനെ പിടിച്ചു നിർത്തി .

ആരുഷിയുടെ ആ നില കാണാൻ സഹിക്ക വയ്യാതെ , ഡേവീസ് പുറത്തേക്കു ഇറങ്ങി , തന്റെ കാറോടിച്ചു പോയി .

വലിയ മാനസിക സംഘ ർഷത്തിലായിരുന്നു ഡേവീസ്.

സ്വയം മറന്നു കാറോടിച്ചു പോയി . കണ്ണിലിരുട്ടു കയറുന്ന പോലെ .

ആരുഷിയെ തനിക്കെങ്ങനെ തള്ളി പറയാൻ കഴിഞ്ഞു ? സ്വയം ശപിച്ചു .

മുന്നിൽ വരുന്ന അപകടം അറിയാതെ വണ്ടി ഓടിച്ച ഡേവീസ് എതിരിൽ വന്ന വാഹനത്തിൽ  ചെന്നിടിച്ചു .

ആരുഷിയുടെ ഫോൺ അടിച്ചു കൊണ്ടിരുന്നു .

ഏതോ അപരിചിതമായ നമ്പർ .

"ഹലോ " അവൾ തളർന്ന സ്വരത്തിൽ പറഞ്ഞു .

കുറെ നേരത്തേക്ക് മൗനം മാത്രം .

തുടരും 

Thursday, July 15, 2021

 CHAKRAVALAM : STORY OF MIND                                                                                        

  BHAGAM 8


                                                      ചക്രവാളം    തുടരുന്നു 👇

ഭാഗം  8

ആരുഷിക്കിഷ്ടപെട്ട ഡിഷസ് ഡേവീസ് ഓർഡർ ചെയ്തു .

പിന്നിൽ താജ് ഓർക്കസ്ട്ര ബ്ലൂ ലാഗൂൺ ചെറിയ ശബ്ദത്തിൽ ഈണത്തോടെ ബാക് ഗ്രൗണ്ട് മ്യൂസിക്  ആലപിക്കുന്നുണ്ടായിരുന്നു .

"ലവേഴ്സ് നൈറ്റ്" എന്ന ഓർക്കസ്ട്ര.

ഒരു ഒൻപതു മണിയായപ്പോൾ അവർ ഏണീറ്റു  .

ആരുഷിയെ അവളുടെ ഫ്ലാറ്റിൽ കൊണ്ടാക്കീട്ടു ഡേവീസ് സ്വന്തം ഫ്ലാറ്റിലേക്ക് പോയി .

“ഡേവീസ് , ഞാനവളെ കണ്ടു” , എന്റെ ആരുഷി.”

“നീ എങ്ങനെ അവിടെ ഈ  രാത്രിയിൽ ?”

“ഡേവീസ് എനിക്കവളെ വളരെ ഇഷ്ടമാണ് , അവളെ കാണാതിരിക്കാൻ പറ്റില്ല .”

“അപ്പു , നിനക്ക് ഇത്രയും സുഖമില്ലാത്ത അവസ്ഥയിൽ എന്തിനവിടെ വന്നു ?”

“ഞാനവളെ ഇവിടെ കൂട്ടികൊണ്ടു വരുമായിരുന്നല്ലോ.”

ഇല്ല ഡേവീസ് എന്റെ അസുഖം , പ്രത്യക രോഗമായതിനാൽ  അവളെ വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കാൻ പറ്റില്ല .അവൾക്കൊരു ദുഖവും വരുത്താൻ ഞാനാഗ്രഹിക്കുന്നില്ല .

അതിനു എനിക്ക് കഴിയുകയുമില്ല . 

 ചെറുപ്പത്തിലേ നമ്മൾ തീരുമാനിച്ചതല്ലേ ,നിനക്കറിയാത്തതു ഒന്നുംതന്നെ എനിക്കില്ല .

അതുപോലെ നിനക്കും .

അപ്പു , ഡേവീസിനു വാക്കുകൾ തടഞ്ഞു . കുറെ നേരം മൗനം .

വികാരം കൊണ്ട്  തൊണ്ടയിൽ തടഞ്ഞ  വാക്കുകൾ പുറത്തു വന്നില്ല..

അപ്പു! , കരയുന്ന വക്കിലെത്തി ഡേവീസ് . ഗദ്ഗദത്തോടെ അവൻ തുടർന്നു .

അപ്പു നീ പറഞ്ഞതനുസരിച്ചാണ് ഞാനവളെ പരിചയപ്പെട്ടതും , സ്നേഹം നടിച്ചതും 

എല്ലാം .

അവൾ പാവമാണ് . അവൾ ദുഖിതയായി കാണുവാൻ ആഗ്രഹിക്കുന്നില്ല ..

അതെ , ഒരു പാവം കുട്ടി .ഇപ്പോഴും പഴയതു പോലെ തന്നെ ഒരു ഇന്നോസ്ന്റ് .

നീ അവളെ അത്ര മാത്രം സ്നേഹിക്കണം ,അവൾക്കു നല്ല ജീവിതം കൊടുക്കണം , നീ ഡേവീസ് .

അപ്പുവിന്റെ കണ്ണുകളിൽ നിന്നും കണ്ണ് നീര് ധാരയായി ഒഴുകി . വാവിട്ടു കരഞ്ഞു .

ഡേവീസിനും കരച്ചിലടക്കാൻ കഴിഞ്ഞില്ല..

അപ്പു ഒരു മെലിഞ്ഞ കോലമായീ മാറിയിരുന്നു .

 ഡേവീസിനു തന്റെ സുഹൃത്തിന്റെ അവസ്ഥ കണ്ടു സങ്കടം സഹിക്കവയ്യാതായി .

ഡേവീസും കുറെ കരഞ്ഞു . രണ്ടുപേരും കെട്ടിപിടിച്ചു വിങ്ങി വിങ്ങി കരഞ്ഞു..

ചെറുപ്പത്തിൽ പിരിയാൻ വിസമ്മതിച്ച അവർക്കു വിധി വേറെരു രംഗം കാഴ്ചവെച്ചു .

അന്ന് രാത്രി രണ്ടു പേരും ഉറങ്ങിയില്ല .

ഡേവീസ് മുബൈയിൽ വന്നപ്പോൾ ഏറ്റവും സന്തുഷ്ടനായത് അപ്പുവായിരുന്നു .തന്റെ ഉറ്റ സുഹൃത്ത് കൂടെ ഉള്ളത് കാരണം .

 അത് കൊണ്ട് തന്നെ തന്റെ തൊട്ടടുത്ത ഫ്ലാറ്റ് തന്നെ ഡേവീസിനെടുത്തതും .

 തന്റെ സുഹൃത്തിനു വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കാൻ തയാറായിരുന്നു ഡേവീസ് .

പല സ്പെഷ്യലിസ്റ്റിനോടും കാണിച്ചു , റേഡിയേഷൻ  ഇന്സ്ടിട്യൂട്ടിൽ തീവ്ര ചികിത്സയിൽ കഴിഞ്ഞു . ഡോക്ടർമാർ എന്തെല്ലാമോ പേരുകൾ പറഞ്ഞു , ബ്രെയിൻ കോട്ടിങ്ങോ മറ്റോ!

ലാസ്‌റ് സ്റ്റേജ് ആയതിനാൽ ദൈവത്തിനു മാത്രമേ കഴിയുകയുള്ളു  എന്ന് ഡേവീസിനറിയാമെങ്കിലും അപ്പുവിനെ അറിയിച്ചില്ല ..

ഡേവീസ് നീ അവളെ നന്നായി സ്നേഹിക്കണം  . എനിക്ക് കൊടുക്കാൻ സാധിക്കത്ത സ്നേഹം നീ അവൾക്കു കൊടുക്കണം . 

അവൾ നല്ലൊരാളുടെ കൂടെ ആണെന്നുള്ള  ഒരു സന്തുഷ്ടി എനിക്ക് കിട്ടും . "നീ അത് ചെയ്യില്ലേ ഡേവീസ് ?" അപ്പു ചോദിച്ചു.

ഡേവീസ് സങ്കടം അടക്കിവെച് തല കുലുക്കി .  

തുടരും 

Tuesday, July 13, 2021

 CHAKRAVALAM : STORY OF MIND                                                                                        

  BHAGAM 7


                                                      ചക്രവാളം    തുടരുന്നു 👇


ഭാഗം  7


കണ്ണ് തുറന്നു നോക്കിയപ്പോൾ  താൻ ഒരാശുപത്രിയിൽ  കട്ടിലിൽ  കിടക്കുന്നതായറിഞ്ഞു .

 "എന്താ എങ്ങിനെയുണ്ട് " ഒരു നഴ്‌സ്‌ ഹിന്ദിയിൽ ചോദിച്ചു .

 നേഴ്സിന്റെ സംസാരത്തിൽ നിന്നും മലയാളിയാണെന്ന്  മനസിലാക്കിയ  ആരുഷി  ഒന്ന് തലയാട്ടി .

 " ഞാനെങ്ങനെ , ഇവിടെ ?

ഓ , മലയാളിയാണോ ? നേഴ്‌സ് ചോദിച്ചു,   താൻ  അപകടത്തിൽ പെട്ടത് കണ്ടു ഒരു കുടുംബം ഇവിടാക്കീട്ടു പോയി .

"വലിയ അപകടമൊന്നുമില്ലാത്തതിനാൽ പോലിസിലുംമറ്റും  അറിയിച്ചില്ല..

അന്ന് തന്നെ ഡിസ്ചാർജ്  ചെയ്തു .

വീട്ടിൽ എന്ത് സംഭവിച്ചിരിക്കുമോ ? ചുറ്റും ആളുകൾ ഓടി വരുന്ന ശബ്ദം.കേട്ടിരുന്നു . താൻ   തോക്കു പിടിച്ചു ഓടിപോകുന്നത്  ആരെങ്കിലും കണ്ടുകാണുമെന്നുള്ള ഭയം അവളെ വ്യാകുലപ്പെടുത്തി .

തിരിച്ചു പോവാനും പേടി .പെട്ടെന്നൊന്നും ഓർമയിൽ വന്നില്ല.

അപ്പുവിൽ നിന്നും യാതൊരു വിവരവും  ആരുഷിക്കു ലഭിച്ചില്ല. വല്ലാത്ത സങ്കടവും ,മന :  പ്രയാസവും  കൊണ്ട് അവൾ കുഴങ്ങി .

ബോബെയിലെ അവളുടെ സുഹൃത്തിന്റെ സഹായത്തോടെ , കാമ്ബസ് സെലെക്ഷൻ  ലഭിച്ച  കമ്പനിയിൽ  ചേർന്നു .

വര്ഷം ഒന്ന് കഴിഞ്ഞിട്ടും  അപപ്പുവിൽ  നിന്ന് യാതൊരു  വിവരവും ലഭിച്ചില്ല.

***************************************************************************************************

അങ്ങിനെയിരിക്കെ അവൾക്കൊരു ഫോൺ കാൾ  വന്നു .

"ഹലോ " ഐ ആം ഡേവീസ് " മലയാളിയാണല്ലോ അവൾ കരുതി .

“എസ് , നിങ്ങൾക്കെന്തു വേണം ?”  അവൾ ഇംഗ്ളീഷിൽ ചോദിച്ചു.

"ഞാൻ  ഒരു സോഫ്റ്റ്‌വെയർ ഇഞ്ചിനീയറാണ് " .

"അതിനു ഞാൻ എന്ത് വേണം ?" ആരുഷി പറഞ്ഞു

"ഒരു പ്രൊജക്റ്റ് തരണമെന്നുണ്ട് " നിങ്ങൾ അല്ലെ പ്രൊജക്റ്റ് മാനേജർ? ഫോണിൽ കൂടി ചോദ്യം .

അങ്ങിനെയാണ് ഡേവീസിനെ ആരുഷി പരിചയപ്പെടുന്നത് .

അവളവനെ  ഓഫീസിലേക്ക് വരാൻ  ക്ഷണിച്ചു ."വി ക്യാൻ ഡിസ്‌കസ് "

തുടക്കത്തിൽ ഒരു ബോറനായി തോന്നിയെങ്കിലും , പിന്നെ പെരുമാറ്റം ഇഷ്ടപ്പെട്ടു .

“ഹലോ ഹി ഈസ് ഹാൻഡ്‌സം” . അവളുടെ കൊളീഗ്സ് അഭിപ്രായപ്പെട്ടു

ഇനി ആ അപ്പുവിനെയും നോക്കിയിരിക്കേണ്ട .

"വർഷങ്ങൾ മൂന്നു കഴിഞ്ഞിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ലല്ലോ? " അവളുടെ സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു .

ദിവസങ്ങൾ  കടന്നു പോയീ . ഡേവീസുമായുള്ള  അടുപ്പവും കൂടി .

മനസിന്റെ കളി .

ഓഫിസ് കാര്യങ്ങളിൽ തുടങ്ങിയ ബന്ധം ഒരു ആത്മ ബന്ധമായി രൂപാന്തര പെട്ടു . .

"നമുക്കൊരു ഡിന്നറിനു പോകാം ", ഡേവീസ് അവളെ ക്ഷണിച്ചു .

"എവിടെ ?"

"ടാജ് "

"അപ്പോൾ എന്നോടുള്ള ദേഷ്യമൊക്കെ പോയീ, അല്ലെ ?"

"ആദ്യം കണ്ടപ്പോൾ ഒരു ബോറനായി തോന്നീ , അത്ര തന്നെ "

ഡേവീസ് ഒരു ടേബിൾ ബുക് ചെയ്തിരുന്നു, തന്റെ ഇഷ്ടക്കു വേണ്ടി  .

കൃത്യം ഏഴു മണിക്ക് അവർ താജ് പ്രിൻസിൽ എത്തി ചേർന്നു .

അവൾ ഒരു പച്ച ലേഡീസ് പാന്റും അതിനിണങ്ങിയ ഒരു ടോപ്പും ധരിച്ചിരുന്നു.

ഡേവിസാകട്ടെ ഒരു ജീൻസും ടീ ഷർട്ടും .

രണ്ടുപേരും അവരുടെ ടേബിളിൽ ആസനസ്ഥരായി .......................

                                                     ******

ആ അരണ്ട വെളിച്ചത്തിൽ .

ദൂരെ രണ്ടു കണ്ണുകൾ അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു .

മെലിഞ്ഞ ശരീരം , ആകെ വിളറി വെളുത്ത മുഖം. .,

 ചെറുപ്പക്കാരനെങ്കിലും മുടി കുറെ കൊഴിഞ്ഞ ഒരു രുപം .

കണ്ണുകളിൽ മാത്രം തിളക്കം

കണ്ണുകളിൽ നിന്ന് അശ്രുക്കൾ ഒഴുകുന്നത്  ആ അരണ്ട വെളിച്ചത്തിൽ കാണാം .

"സാർ ".വാട്ട് ക്യാൻ വി ഡു "?

ഒരു ലെമൺ ജൂസുമാത്രം ഓഡർ ചെയ്തു നോക്കിയിരുന്നു ആ ചെറുപ്പക്കാരൻ.

തുടരും 

Thursday, July 8, 2021

 

CHAKRAVALAM : STORY OF MIND                                                                                        

  BHAGAM 6


                                                      ചക്രവാളം    തുടരുന്നു 👇


ഭാഗം  6

 

പഠിത്തത്തിന്റെ അല്ല കലാലയ ജീവിതത്തിന്റെ അവസാന വര്ഷം . നെറ്റിയിൽ ചന്ദനക്കുറി തൊട്ട് , മുടി നന്നായി കെട്ടിയ അവളെ കാണാൻ നല്ല രസമുണ്ടായിരുന്നു . എന്താ പതിവില്ലാതെ അമ്പലത്തിൽ ഒക്കെ ? അപ്പുവിനറിയാനുള്ള വ്യഗ്രത .

ഇന്ന് ക്യാംബസല്ലേ,  . ഒന്ന് പ്രാർത്ഥിക്കാമെന്നു കരുതി.

എനിക്കും ചേർന്ന് പ്രാർത്ഥിച്ചോ?

“പിന്നേ”!

രണ്ടു പേർക്കും ക്യാമ്പസ് സെലെക്ഷൻ ലഭിച്ചു .

ആരുഷ് നിന്നെ എനിക്ക് വേണം

അപ്പു വീട്ടുകാരോട് പറഞ്ഞോ ?

ഞാനൊരു മുക്കുവ സമുദായത്തിൽ   പെട്ടതാണ് .

അതിലൊന്നും കുഴപ്പമില്ല , നമ്മളിപ്പോൾ യൗവ്വനത്തിന്റെ ലഹരിയിലല്ല.

.ഇതൊരു ഇൻഫ്രാക്ച്ച്വഷൻ ഒന്നുമല്ല ആലോചിച്ചെടുത്ത തീരുമാനമാണ് . അത്ര മാത്രം സ്നേഹിച്ചു പോയി നിന്നെ . അപ്പു പറഞ്ഞു.

"ഞാൻ നിന്നെയും, നീയില്ലാത്ത ജീവിതം എനിക്കൊരിക്കലും സാധ്യമല്ലെടാ``

എടാ നീ എന്തിനാ എന്നെ ഇത്രമാത്രം സ്നേഹിച്ചത് .

എന്റെ വീട്ടുകാരെ ഓർക്കുമ്പോഴാണ് ,എനിക്ക് പേടി , ഒരു മുരടൻ “ബാവുജി``  

ചേച്ചിയുടെ ഭർത്താവ് .

അതൊക്കെ മാറിക്കോളും അപ്പു പറഞ്ഞു .

മോളെ , നീ ഏതാ ഓപ്ഷൻ കൊടുത്തത് ?

ബോബെയോ അല്ല ഗോവ തന്നെയോ ?

ഇല്ല , ഞാനും ബോംബെ തന്ന്യാ കൊടുത്തത്‌ .

അങ്ങിനെ പരീക്ഷ കഴിഞ്ഞതോടെ അവർ പിരിഞ്ഞു

മാനസിക സംഘർഷത്തോടെ …….. .

അപ്പുവിന് ബോബെയിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ലഭിച്ചു .

ജോലിയിൽ പ്രവേശിച്ചു . ആരുഷിയും നല്ല മാർക്കോടെ പാസ്സായി . ഓഫർ ലെറ്റർ പ്രതീക്ഷിച്ചിരുന്നു. ആരുഷിക്കാകെ ഒരസ്വസ്ഥത . വീട്ടിലെ സ്ഥിതി അതിലും ദുർഘടം  . എന്നും രാത്രി കുടിച്ചു വെളിവ് കെട്ട് ബാവ്‌ജി  വഴക്കും ബഹളമുണ്ടക്കിയെ  കിടന്നുറങ്ങു . ഇങ്ങനെയുള്ള  അന്തരീക്ഷത്തിൽ  നിന്നും  വിട്ടു  മാറണമെന്ന തോന്നലുണ്ട് . “പാവം  അമ്മയും  ചേച്ചിയും . മറ്റൊരു  വഴിയുണ്ടാകുന്നതു  വരെ  പിടിച്ചു നിൽക്കണം “ അവളോർത്തു.

അപ്പുവിന്റെയും വിവരമില്ല . ഇടയ്ക്കു ബോംബയിൽ  നിന്നും ഒരു  കാൾ  ലഭിച്ചതല്ലാതെ . അതിനു ശേഷം ആ  മൊബൈലിൽ  വിളിച്ചിട്ടു  മറുപടി  ലഭിക്കുന്നില്ല .ആരുഷി  സ്വയം  പഴിച്ചു. 

"പ്രേമമൊക്കെ  ഇത്രയേയുള്ളൂ " അവളുടെ ചേച്ചി പറഞ്ഞു . മാനസിക സംഘ്ർഷവും  , വീട്ടിലെ അന്തരീക്ഷവും അവളെ ആകെ  ഉലച്ചു .

 

ഒരു ദിവസം രാത്രി  കുടിച്ചു ലക്കില്ലാതെ  വന്ന  ബാവുജി , അവളുടെ ചേച്ചിയെ  വല്ലാതെ  തല്ലി . സഹിക്കാൻ  വയ്യാതെ കരഞ്ഞു കൊണ്ട്  ആരുഷി  വീട്ടിനു  പുറത്തേക്കോടി .

ഒരു വെടിയൊച്ച കേട്ട്  ഞെട്ടിക്കൊണ്ടു അവൾ   തിരിച്ചു വീട്ടിനകത്തേക്കു പാഞ്ഞു . കയ്യിൽ ഒരു നാടൻ  തോക്കുമായി നിൽക്കുന്ന  ഏഴു വയസു പ്രായമുള്ള  ചേച്ചിയുടെ മകനെ  കണ്ടു അവൾ സ്‌തംഭിച്ചു  നിന്നു .

അലറിക്കരയുന്ന ചേച്ചി , നിലത്തു കിടക്കുന്ന  ബാവുജി , കയ്യിൽ തോക്കു  പിടിച് എന്താ  ചെയ്‌തതെന്ന്‌ അറിയാത്ത  കുട്ടി . അവൾക്കു  തല കറങ്ങുന്നതു  പോലെ തോന്നി .   അവന്റെ  കയ്യിൽ നിന്നും  തോക്കു  പിടിച്ചു  വാങ്ങി അവൾ പുറത്തേക്കോടി, ഒന്നും ചിന്തിക്കാതെ  ഒരു ലെക്കുമില്ലാതെ , ഒരു ഭ്രാന്തിയെ  പോലെ.....

മനസ്സ് നിയന്ത്രണം വിട്ടു പോകുന്ന നിമിഴങ്ങൾ !....................

പാലത്തിൽ നിന്നും തോക്ക്  വെള്ളത്തിൽ വലിച്ചെറിഞ്ഞിട്ടു  പിന്നെയും, ഓടി  ലക്ഷ്യമില്ലാതെ , സ്വയം മറന്ന്  . എതിരെ  വന്ന ഒരു വാഹനത്തിൽ തട്ടി  അപകടത്തിൽ  പെട്ടു . 

തുടരും 

Tuesday, July 6, 2021

 

CHAKRAVALAM : STORY OF MIND                                                                                        

  BHAGAM 5


                                                      ചക്രവാളം    തുടരുന്നു 👇


ഭാഗം  5


അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ രണ്ടു പേർക്കും ഉറക്കം വന്നില്ല . "എന്താണിത് ഇതുവരെയില്ലാത്ത ഒരു മനസികാവസ്ഥ .രണ്ടു പേരും ഉറക്കം വരാതെ കുറെ ചിന്തിച്ചു കിടന്നു .

അടുത്ത ദിവസം ക്‌ളാസിൽ ചെന്നപ്പോൾ രണ്ടു പേർക്കും ഇടയിൽ ഒരു മൗനം . എന്തോ സംസാരിക്കണമെന്ന് തോന്നിയാലും സംസാരിക്കാൻ ഒരു തയക്കം . ഇത് ഉച്ച വരെ നീണ്ടു നിന്നു .

ഉച്ചക്ക് ക്യാന്റീനിൽ ഊണ് കഴിക്കാനിരുന്നപ്പോഴു,രണ്ടു പേരും ഒന്നും മിണ്ടിയില്ല .

 

അപ്പു   നോക്കുംമ്പോൾ അവൾ തല കുനിക്കും അവൾ നോക്കുമ്പോൾ അപ്പുവും . ഒടുവിൽ അപ്പു മൗനം ഭഞ്ജിച്ചു .

എന്താ ? ആരുഷി .

ഓ നതിങ്

ആ നതിങ്ങിൽ എല്ലാമുണ്ടായിരുന്നു

അങ്ങിനെ രണ്ടു ദിവസം കടന്നു പോയി.

കാണുമ്പോൾ കണ്ണുകൾ തമ്മിൽ ഇടഞ്ഞു

അതല്ലാതെ സംസാരിക്കുവാൻ നാവ് അനങ്ങിയില്ല .എന്തോ ഒരു വികാരവും വിമ്മിഷ്ടവും .

മൂന്നാമത്തെ ദിവസം കണ്ടുമുട്ടിയപ്പോൾ ആരുഷി പറഞ്ഞു

എനിക്ക് സഹിക്കുന്നില്ല , അപ്പു ഈ മൗനം . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

നെനിക്കും . അപ്പു പറഞ്ഞു .

പരിസരം മറന്നു രണ്ടുപേരും ആശ്ലേഷിച്ചു .

കണ്ണുകൾ നിറഞ്ഞോഷികി .പവിത്രമായ ഒരു പ്രേമത്തിന്റെ തുടക്കം…….

……………………………………………………………………………………………………………………………………….

അവരുടെ ആ പ്രേമം ശാന്തമായി തുടർന്നു .

രണ്ടുപേരും ഉറ്റ സുഹൃത്തുക്കളായി തന്നെ, കമ്പയിന്റ്‌ സ്റ്റഡീസും , ഡിസ്കഷനുമെല്ലാം ഒരുപോലെ നടന്നു .

അപ്പു അവളെ പലവട്ടം വീട്ടിലേക്കു ക്ഷണിച്ചെങ്കിലും എന്തോ നടന്നില്ല .

“അപ്പു ഇ തിരിഞ്ഞ പ്രോഗ്രാമിങ് ശരിക്കു പിടികിട്ടുന്നില്ല” , ആരുഷി അവനോടു പറഞ്ഞു.

അപ്പു ഒരു കൊച്ചു കുട്ടിയ്‌ക്കെന്ന പോലെ അവൾക്കു പറഞ്ഞു കൊടുത്തു .കൂടെ .അവരുടെ പ്രേമവും വളർന്നു .

ഒരവധിക്കാലത്തു അവളോടപ്പം ഗോവക്ക് പോയി .

“നമുക്കു ഫിഷർമെൻ കൾച്ചറൽ  ഷോവിനു പോകാം,

ഞാനും പങ്കെടുക്കുന്നുണ്ട് “.

നിനക്ക് നൃത്തം ചെയ്യാനുമറിയാമോ ?

ഓ കളിയാക്കാതെ . ഞങ്ങടെ കമ്മ്യൂണിറ്റി ഡാൻസും പാട്ടും നല്ല രസമാണ് .

ചില കൊങ്കിണി പാട്ടുകാരെയൊക്കെ എനിക്കുമറിയാം . അപ്പു വെറുതെയടിച്ചു ,എഡ്വിൻ ഡി'കോസ്റ്റ'

ഗൂഗിൾ നോക്കി വെറുതെ വിഡ്ഢിത്തം വിളമ്പാതെ. ആരുഷി ചിരിച്ചുകൊണ്ട് പറഞ്ഞു .

അവൾ സ്റ്റേജിൽ കയറി ഫോൾക് ഡാൻസ് കളിച്ചപ്പ്പോൾ സ്വയം മറന്നു അവരിലൊരാളായി അപ്പു .

 

തുടരും 


Thursday, July 1, 2021

 CHAKRAVALAM : STORY OF MIND                                                                                        

  BHAGAM 4


                                                      ചക്രവാളം    തുടരുന്നു 👇


ഭാഗം  4


അവൾ തന്റെ ക്ളാസിൽ ത്തന്നെ  ആയിരിക്കണമെന്ന് അപ്പു പ്രാർത്ഥിച്ചു .

അപ്പു ഇച്ഛിച്ചപോലെ രണ്ടു പേരും ഒരേ ക്ളാസിൽ തന്നെ . ആദ്യ വര്ഷം എല്ലാവരും ഒരേ ക്ളാസിൽ തന്നെ ആയിരിക്കും . അതിനു ശേഷമാണ് ബ്രാഞ്ചാനുസ്സരിച്ചുള്ള പിരിവ് .

അവളുടെ വിളറിയ മുഖം കണ്ടു , അപ്പു ചോദിച്ചു "ഗോട്ട് സ്കയർഡ് ``പേടിച്ചു പോയോ എന്ന് .

അവൾ അപ്പുവിനെ മിഴിച്ചു നോക്കി . ഏതോ പകച്ച പോലെ .

"കസാനി ``

അപ്പുവിനൊന്നും പിടികിട്ടിയില്ല . ഏതു ഭാഷയാണ് അവൾ മൊഴിഞ്ഞതു ,ഒരു ആത്മ ഗതം പോലെ അവൻ പറഞ്ഞു.

ഒന്നും മനസ്സിലായില്ലെന്ന് അപ്പു ആംഗ്യ ഭാഷയിൽ പറഞ്ഞു . ഗോവക്കാരിയായതു കൊണ്ട് കൊങ്കിണിയിലാണ് അവൾ ഉത്തരം പറഞ്ഞത് .

"ഇവളുടെയടുത്തു ഏതു ഭാഷയിലാണ് പറഞ്ഞു മനസിലാക്കുക , ഇംഗ്ലീഷല്ലാതെ ``

അപ്പു മുറുമുറുത്തു .

മലയാളത്തിൽ തന്നെ പറഞ്ഞോ എനിക്ക് കുറേശേ മലയാളം അരിയും .

കുറെ കാലം കൊല്ലത്തുണ്ടിയിരുന്നു . പിന്നെ ഗോവയിലേക്ക് പോയീ. ഗോവയാണ് സ്വദേശം 

അവൾ ഒറ്റ ശ്വാസത്തിൽ , എല്ലാം പറഞ്ഞു . അങ്ങിനെയാണ് അവരുടെ ആദ്യ കൂടിക്കാഴ്ച .

അപ്പുവിന്റെയും ആരുഷിയുടെയും സൗഹൃതം അങ്ങിനെ വളർന്നു . രണ്ടുപേരും ഇലക്ട്രോണിക് ഫീൽഡിലായതിനാൽ കൂടുതൽ സൗകര്യമായി. കോളേജ് ഹോസ്റ്റലിലാണ് താമസവും . 

എങ്ങിനെ ഗോവയിൽ സെറ്റിലായതു? അപ്പുവിന് അറിയാനുള്ള വ്യഗ്രത

.ഞങ്ങൾ ഫിഷർമെൻ കമ്മ്യൂണിറ്റിയിലുള്ളവരാണ് . ഗോവയാണ് സ്വന്തം സ്ഥലവും .

നീണ്ടകരയിൽ താമസിച്ചിരുന്നു . അങ്ങിനെ മലയാളം വശമായി.

പഠിക്കാൻ മിടുക്കിയായതിനാൽ അച്ഛൻ അവളെ വളരെ ബുദ്ധി മുട്ടി പഠിപ്പിച്ചു .

അച്ഛനും അമ്മയും ഒരു ചേച്ചിയും അടങ്ങുന്ന ചെറിയ ഗോവൻ കുടുംബം..മൂത്ത മകളെ ഒരു ഗോവനാണ് കല്യാണം കഴിച്ചത് . തുടക്കത്തിൽ നല്ലവനായിരുന്നാലും സ്ഥിരം കുടിയനായി എല്ലാം കുടിച്ചു തുലച്ചു . ആരുഷിയുടെ   പന്ത്രണ്ടാം ക്‌ളാസ്സു പൂർത്തിയായിരിക്കുമ്പോഷാണ് അച്ഛൻ മരിക്കുന്നതു . അങ്ങിനെ എല്ലാരും ഗോവയിലേക്ക് മാറി . ട്വൽത് സ്റ്റാൻഡേർഡിനു നല്ല മാർക്ക് ലഭ്യമായിരുന്നു . അതുകൊണ്ടു തന്നെ ബംഗളൂരിലെ ഒരു ഗവെർന്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടി . ബാങ്കിൽ നിന്നും കുറെ  ലോൺ ശരിയാക്കി നല്ലവരായ കുറെ ടീച്ചർ മാരുടെ സഹായത്തോടെ ഇത് ലഭ്യമായത് .  ആരുഷി തുടർന്നു

രണ്ടു പേരും ചേർന്ന് കാപ്പി കുടിക്കുന്നതിനിടയിൽ  സ്വന്തം വിവരങ്ങൾ പരസ്പരം ക്യെമാറി .

`"നൗ വാട്ട് ഈസ് യുവർ സ്റ്റോറി `` ആരുഷി ആരാഞ്ഞു .  അങ്ങിനെ ഒരാളുടെ മാത്രം ചരിത്രം പഠിക്കേണ്ട .

അപ്പു അവന്റെ സ്‌കൂൾ ജീവിതവും മറ്റും നർമ്മരസം കലർന്ന് പറഞ്ഞു . കാരണം പെൺകുട്ടിയെ ഒന്ന് വലയിൽ വീഴ്ത്തണമല്ലോ .

``ഹായ് , ലവ് ബേർഡ്‌സ് . എന്ന ചെയ്യുന്നത് ?രണ്ടും കൂടി .അവരുടെ കൂടെ പഠിക്കുന്ന കുറെ മലയാളി കുട്ടികൾ കൂടി.

എന്റെ പൊന്നെ , ങ്ങൾക്ക് ഒരു ലൗവും പ്രേമവും ഒന്നും ഇല്ല , ങ്ങളായിട്ടു ഒന്നും ഉണ്ടാക്കാതിരുന്നാൽ മതി .

എടീ അത് മ്മളേറ്റ് , അല്ലേടി . കൂട്ടത്തിൽ ഒരു പെൺകുട്ടി .

അതെ അതെ , ബാക്കിയുള്ളവർ ഒരേ ശബ്ദത്തിൽ ഏറ്റു പറഞ്ഞു .

പക്ഷെ ചിലവുണ്ട് , മറ്റൊരുത്തി .

അതിനെന്താടോ ഒരു സുന്ദരി കുട്ടിയെ ഒറ്റയടിക്ക് തറ പറ്റിച്ചില്ലേ ., അപ്പു , അതിനു വേണ്ട ചിലവ് ചെയ്യുമവൻ. മറ്റൊരാളുടെ കമന്റ് ,

ഓകെ ഓക്കേ , തന്റെ മ്ലാനത മറച്ചുപിടിച് അപ്പു പറഞ്ഞു . നമുക്ക് പിരിയാം , സമയമായി .

തുടരും