CHAKRAVALAM : STORY OF MIND
BHAGAM 9
ചക്രവാളം തുടരുന്നു 👇
ഭാഗം 9
ആരുഷീ , ഞാനൊന്നു
പറയട്ടെ
പറയു ആരുഷി
പറഞ്ഞു .
ഐ ലവ് യു
ഓ അത്രയേ ഒള്ളു
, അത് നേരത്തെ ഞാൻ മണത്തെടുത്തു . കൊതിക്കേണ്ട .
അല്ല
എന്റെ മനസു
തുറന്നു പറഞ്ഞന്നേ ഉള്ളു
കുറച്ചു സമയം
തരു . ഒരു ദീർഘ നിശ്വാസത്തോടെ അവൾ പറഞ്ഞു .
അപ്പുവിനെ മനസ്സിൽ
നിന്ന് മാച്ചു കളയാൻ പറ്റുന്നില്ല , അവളോർത്തു .
എന്നെ പറ്റി
ഒന്നും അറിയേണ്ടേ ? ആരുഷി ചോദിച്ചു
വേണ്ട , ഡേവീസ്
പറഞ്ഞു .
ഞാൻ ഒരുഅനാഥാലയത്തിലാണ്
വളർന്നത് .
നീ നല്ലവനാണ്
. .... അങ്ങിനെ അവരടുത്തു .
ആരുഷി മനസില്ല
മനസ്സോടെ വഴങ്ങി .
ഡേവീസ് അവന്റെ
എല്ലാ വിവരങ്ങളും പങ്കു വെച്ചു . അപ്പുവിന്റെ കാര്യമൊഴിച് .
************************************************
ഞാനൊരു പാർട്ടി
വച്ചിട്ടുണ്ട് . നിന്റെ സമ്മതം എല്ലാവരെയും അറിയിക്കാൻ .
നിന്റെ സഹ പ്രവർത്തകരെ
വേണമെങ്കിൽ വിളിച്ചോളൂ .
നിനക്ക് സമ്മതമല്ലേ ഡേവീസ് ചോദിച്ചു .
അവൾ സമ്മതം
മൂളി .
അന്ന് രാത്രി
വളരെ ആഹ്‌ളാദത്തോടെ ഡേവീസ് ഈ വിവരം അപ്പുവിനെ അറിയിച്ചു .
അപ്പു കുറെ
നേരം നിശ്ശബ്ദനായിരുന്നു .
ഡേവീസ് പാർട്ടി
ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി . അപ്പു മൗനം കൊണ്ട് ഒന്നിലും ഉന്മേഷമില്ലാതെ .
അതൊരു ശനിയാഴ്ചയായിരുന്നു
. വൈകിട്ട് അഞ്ചു മണിയോടെ എല്ലാവരും ഡേവീസിന്റെ ഫ്ലാറ്റിൽ എത്തിച്ചേർന്നു . പാട്ടും
, ചിരിയും എല്ലാം കൊണ്ട് ഫ്ലാറ്റ് ശബ്ദ മുഖരിതമായി
.
ആരുഷി വളരെ
സുന്ദരിയായിരുന്നു . എല്ലാവരും അവർക്കു ആശംസകൾ നേർന്നു .
രണ്ടു ഫ്ലാറ്റിലും
പോകാൻ തക്കവണ്ണം ഉള്ളതായിരുന്നതിനാൽ , അപ്പു
തന്റെ ഫ്ലാറ്റിൽ നിന്നും എല്ലാം നോക്കി കണ്ടു . അവളോട് സംസാരിക്കാൻ അവൻ അതിയേറെ ആഗ്രഹിച്ചുവെങ്കിലും . സ്വയം നിയന്ത്രിച്ചു . അവനു അധിക നേരം നോക്കി
നിൽക്കുവാൻ കഴിഞ്ഞില്ല. .
എട്ടു മണിയോടെ
എല്ലാവരും പിരിഞ്ഞു.. ഡേവീസും ആരുഷിയും ഓരോ മോതിരം കയ്മാറി . എൻഗേജ്മെന്റ് കുറിച്ചുകൊണ്ട്
..
എല്ലാം തീരുമാനിച്ചോ
അപ്പു പതുക്കെ ചോദിച്ചു ,വളരെ വിമ്മിഷ്ടത്തോടെ
!
ഡേവീസ് മൂളി. നീ അവളെ കണ്ടോ ? എത്ര സന്തുഷ്ടയായിരുന്നു അവൾ.
…………………………………………………………………………………………………………………..
അപ്പു ആകെ അസ്വസ്ഥനായി
.കെയ്‌ലിരുന്നതെല്ലാം വലിച്ചെറിഞ്ഞു .
ഒരു മാനസിക
രോഗിയെ പോലെ . അവന്റെ മനസിന്റെ നിയത്രണം വിട്ടു പോയിരുന്നു .
കുറെ ചുമച്ചു
രക്തം ചിന്തി . ഡേവീസ് വളരെ പരിഭ്രാന്തനായി .
എന്താ അപ്പു
ഈ കാണിക്കുന്നത് ?
ഡേവീസ് എന്ന്
ഉച്ചത്തിൽ അലറി , നീ അവളെ വിവാഹം കഴിക്കരുത് . നിന്റെ എൻഗേജ്മെന്റ് റദ്ദ് ആക്കണം .
.
ഞാനിപ്പോഴും
മരിച്ചിട്ടില്ല . നീ ക്രൂരനാണ് .സ്നേഹം നടിക്കുന്ന ദുഷ്ടൻ . വായിൽ തോന്നിയത് എന്തെല്ലാമോ
അപ്പു വിളിച്ചു പറഞ്ഞു .
മനസിന്റെ ഭാവ
ബേധങ്ങൾ .
അവളെ വേറെയാരും
വിവാഹം കഴിക്കുന്നത് എനിക്ക് സഹിക്കില്ല .
"ഡേവീസ് നീ അവളെ
വിവാഹം കഴിക്കരുത് ."
"നീ സ്നേഹിക്കുന്നില്ലെന്നു
അവളോട് പറയണം . അത് നീ നടിച്ചതാണെന്നു പറയണം ."
"അപ്പൂ . എന്താണ്
നീ പറയുന്നത് ? നീ പറഞ്ഞിട്ടല്ലേ ഞാൻ അവളെ
സ്നേഹിച്ചത് ."
ആദ്യം നടിച്ചതെങ്കിലും
, പിന്നെ ഞാനടുത്തു പോയീ ..അവളുടെ മനസ്സിൽ
ആശ സൃഷ്ടിച്ചു
.
"നീ എന്താണ്
ഇത്ര ക്രൂരമായി സംസാരിക്കുന്നതു ?"
എനിക്കവളെ മറക്കാൻ
കഴിയില്ല അപ്പൂ . അത്ര മാത്രം അടുത്ത് പോയി .
എന്റെ മനസു
തകരുന്നു .
ഡേവീസ് നീ ഇത്ര ദുഷ്ടനാണെന്നു ഞാൻ കരുതിയില്ല . സുഹൃത് ബന്ധം വിട്ടു
നീ സ്വാർത്ഥനായി
.
ഡേവീസ് നീ എന്റെ
ഉറ്റ മിത്രമല്ലേ ? ഞാൻ പറഞ്ഞാൽ കേൾക്കില്ല നീ , അപ്പു യാചിച്ചു .
മനസില്ല മനസോടെ
ഡേവീസ് സമ്മതിച്ചു . ഉടനെ അവളെ ഫോണിൽ വിളിച്ചു
ആരുഷി ഇ വിവാഹം
നടക്കില്ല.
അടുത്ത ദിവസവും
അതിനടുത്ത ദിവസവും ഡേവീസ് ഓഫീസിൽ പോയില്ല.
ആരുഷി പല പ്രാവശ്യം
വിളിച്ചിരുന്നു .
രണ്ടു ദിവസം
കഴിഞ്ഞു ആരുഷിയെ കാണാമെന്നു തീരുമാനിച്ചു .
"ഡേവീസ്
, നിനക്കെന്തു പറ്റി "
ആരുഷി , വളരെ
വിമ്മിഷ്ടത്തോടെ അവൻ വിളിച്ചു
നിന്നെ എനിക്ക്
വിവാഹം കഴിക്കാൻ പറ്റില്ല , അവൻ പറഞ്ഞൊപ്പിച്ചു .
ഡേവീസ്
....!
"ഇല്ല
ആരുഷി , നിന്നെ ഞാൻ സ്നേഹിച്ചതെല്ലാം ഒരു പ്രഹസനമായിരുന്നു ."
"ഇല്ല
" ഒരിക്കലുമില്ല , ആരുഷി കരയുന്ന വക്കിലെത്തി . സ്തബ്ദയായി .
"അല്ല.
ആരുഷി, അതാണ് സത്യം " ഞാൻ വേറൊരാളെ സ്നേഹിക്കുന്നു "
"ആരുഷി,
ആകേ തളർന്നു ".
ബോധം കെടുമെന്നു
തോന്നീ. . മനസ്സിനെ പിടിച്ചു നിർത്തി .
ആരുഷിയുടെ ആ
നില കാണാൻ സഹിക്ക വയ്യാതെ , ഡേവീസ് പുറത്തേക്കു ഇറങ്ങി , തന്റെ കാറോടിച്ചു പോയി .
വലിയ മാനസിക
സംഘ ർഷത്തിലായിരുന്നു ഡേവീസ്.
സ്വയം മറന്നു
കാറോടിച്ചു പോയി . കണ്ണിലിരുട്ടു കയറുന്ന പോലെ .
ആരുഷിയെ തനിക്കെങ്ങനെ
തള്ളി പറയാൻ കഴിഞ്ഞു ? സ്വയം ശപിച്ചു .
മുന്നിൽ വരുന്ന
അപകടം അറിയാതെ വണ്ടി ഓടിച്ച ഡേവീസ് എതിരിൽ വന്ന വാഹനത്തിൽ ചെന്നിടിച്ചു .
ആരുഷിയുടെ ഫോൺ
അടിച്ചു കൊണ്ടിരുന്നു .
ഏതോ അപരിചിതമായ
നമ്പർ .
"ഹലോ
" അവൾ തളർന്ന സ്വരത്തിൽ പറഞ്ഞു .
കുറെ നേരത്തേക്ക്
മൗനം മാത്രം .
No comments:
Post a Comment