CHAKRAVALAM : STORY OF MIND
BHAGAM 8
ചക്രവാളം തുടരുന്നു 👇
ഭാഗം 8
ആരുഷിക്കിഷ്ടപെട്ട
ഡിഷസ് ഡേവീസ് ഓർഡർ ചെയ്തു .
പിന്നിൽ താജ്
ഓർക്കസ്ട്ര ബ്ലൂ ലാഗൂൺ ചെറിയ ശബ്ദത്തിൽ ഈണത്തോടെ ബാക് ഗ്രൗണ്ട് മ്യൂസിക് ആലപിക്കുന്നുണ്ടായിരുന്നു .
"ലവേഴ്സ്
നൈറ്റ്" എന്ന ഓർക്കസ്ട്ര.
ഒരു ഒൻപതു മണിയായപ്പോൾ
അവർ ഏണീറ്റു .
ആരുഷിയെ അവളുടെ
ഫ്ലാറ്റിൽ കൊണ്ടാക്കീട്ടു ഡേവീസ് സ്വന്തം ഫ്ലാറ്റിലേക്ക് പോയി .
“ഡേവീസ് , ഞാനവളെ
കണ്ടു” , എന്റെ ആരുഷി.”
“നീ എങ്ങനെ
അവിടെ ഈ രാത്രിയിൽ ?”
“ഡേവീസ് എനിക്കവളെ
വളരെ ഇഷ്ടമാണ് , അവളെ കാണാതിരിക്കാൻ പറ്റില്ല .”
“അപ്പു , നിനക്ക്
ഇത്രയും സുഖമില്ലാത്ത അവസ്ഥയിൽ എന്തിനവിടെ വന്നു ?”
“ഞാനവളെ ഇവിടെ
കൂട്ടികൊണ്ടു വരുമായിരുന്നല്ലോ.”
ഇല്ല ഡേവീസ്
എന്റെ അസുഖം , പ്രത്യക രോഗമായതിനാൽ അവളെ വിവാഹം
കഴിച്ചു സന്തോഷത്തോടെ ജീവിക്കാൻ പറ്റില്ല .അവൾക്കൊരു ദുഖവും വരുത്താൻ ഞാനാഗ്രഹിക്കുന്നില്ല
.
അതിനു എനിക്ക് കഴിയുകയുമില്ല .
ചെറുപ്പത്തിലേ നമ്മൾ തീരുമാനിച്ചതല്ലേ ,നിനക്കറിയാത്തതു ഒന്നുംതന്നെ എനിക്കില്ല .
അതുപോലെ നിനക്കും
.
അപ്പു , ഡേവീസിനു
വാക്കുകൾ തടഞ്ഞു . കുറെ നേരം മൗനം .
വികാരം കൊണ്ട് തൊണ്ടയിൽ തടഞ്ഞ വാക്കുകൾ പുറത്തു വന്നില്ല..
അപ്പു! , കരയുന്ന
വക്കിലെത്തി ഡേവീസ് . ഗദ്ഗദത്തോടെ അവൻ തുടർന്നു .
അപ്പു നീ പറഞ്ഞതനുസരിച്ചാണ്
ഞാനവളെ പരിചയപ്പെട്ടതും , സ്നേഹം നടിച്ചതും
എല്ലാം .
അവൾ പാവമാണ്
. അവൾ ദുഖിതയായി കാണുവാൻ ആഗ്രഹിക്കുന്നില്ല ..
അതെ , ഒരു പാവം
കുട്ടി .ഇപ്പോഴും പഴയതു പോലെ തന്നെ ഒരു ഇന്നോസ്ന്റ് .
നീ അവളെ അത്ര
മാത്രം സ്നേഹിക്കണം ,അവൾക്കു നല്ല ജീവിതം കൊടുക്കണം , നീ ഡേവീസ് .
അപ്പുവിന്റെ
കണ്ണുകളിൽ നിന്നും കണ്ണ് നീര് ധാരയായി ഒഴുകി . വാവിട്ടു കരഞ്ഞു .
ഡേവീസിനും കരച്ചിലടക്കാൻ
കഴിഞ്ഞില്ല..
അപ്പു ഒരു മെലിഞ്ഞ
കോലമായീ മാറിയിരുന്നു .
ഡേവീസിനു തന്റെ സുഹൃത്തിന്റെ അവസ്ഥ കണ്ടു സങ്കടം സഹിക്കവയ്യാതായി .
ഡേവീസും കുറെ
കരഞ്ഞു . രണ്ടുപേരും കെട്ടിപിടിച്ചു വിങ്ങി വിങ്ങി കരഞ്ഞു..
ചെറുപ്പത്തിൽ
പിരിയാൻ വിസമ്മതിച്ച അവർക്കു വിധി വേറെരു രംഗം കാഴ്ചവെച്ചു .
അന്ന് രാത്രി
രണ്ടു പേരും ഉറങ്ങിയില്ല .
ഡേവീസ് മുബൈയിൽ
വന്നപ്പോൾ ഏറ്റവും സന്തുഷ്ടനായത് അപ്പുവായിരുന്നു .തന്റെ ഉറ്റ സുഹൃത്ത് കൂടെ ഉള്ളത്
കാരണം .
അത് കൊണ്ട് തന്നെ തന്റെ തൊട്ടടുത്ത ഫ്ലാറ്റ്
തന്നെ ഡേവീസിനെടുത്തതും .
തന്റെ സുഹൃത്തിനു വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കാൻ തയാറായിരുന്നു ഡേവീസ് .
പല സ്പെഷ്യലിസ്റ്റിനോടും
കാണിച്ചു , റേഡിയേഷൻ ഇന്സ്ടിട്യൂട്ടിൽ തീവ്ര
ചികിത്സയിൽ കഴിഞ്ഞു . ഡോക്ടർമാർ എന്തെല്ലാമോ പേരുകൾ പറഞ്ഞു , ബ്രെയിൻ കോട്ടിങ്ങോ മറ്റോ!
ലാസ്‌റ് സ്റ്റേജ്
ആയതിനാൽ ദൈവത്തിനു മാത്രമേ കഴിയുകയുള്ളു എന്ന്
ഡേവീസിനറിയാമെങ്കിലും അപ്പുവിനെ അറിയിച്ചില്ല ..
ഡേവീസ് നീ അവളെ
നന്നായി സ്നേഹിക്കണം . എനിക്ക് കൊടുക്കാൻ സാധിക്കത്ത
സ്നേഹം നീ അവൾക്കു കൊടുക്കണം .
അവൾ നല്ലൊരാളുടെ
കൂടെ ആണെന്നുള്ള ഒരു സന്തുഷ്ടി എനിക്ക് കിട്ടും
. "നീ അത് ചെയ്യില്ലേ ഡേവീസ് ?" അപ്പു ചോദിച്ചു.
ഡേവീസ് സങ്കടം
അടക്കിവെച് തല കുലുക്കി .
No comments:
Post a Comment