CHAKRAVALAM : STORY OF MIND
BHAGAM 7
ചക്രവാളം തുടരുന്നു 👇
ഭാഗം 7
കണ്ണ് തുറന്നു
നോക്കിയപ്പോൾ താൻ ഒരാശുപത്രിയിൽ കട്ടിലിൽ
കിടക്കുന്നതായറിഞ്ഞു .
ഓ , മലയാളിയാണോ
? നേഴ്‌സ് ചോദിച്ചു, താൻ അപകടത്തിൽ പെട്ടത് കണ്ടു ഒരു കുടുംബം ഇവിടാക്കീട്ടു
പോയി .
"വലിയ
അപകടമൊന്നുമില്ലാത്തതിനാൽ പോലിസിലുംമറ്റും
അറിയിച്ചില്ല..
അന്ന് തന്നെ
ഡിസ്ചാർജ് ചെയ്തു .
വീട്ടിൽ എന്ത് സംഭവിച്ചിരിക്കുമോ ? ചുറ്റും ആളുകൾ ഓടി വരുന്ന ശബ്ദം.കേട്ടിരുന്നു . താൻ തോക്കു പിടിച്ചു ഓടിപോകുന്നത് ആരെങ്കിലും കണ്ടുകാണുമെന്നുള്ള ഭയം അവളെ വ്യാകുലപ്പെടുത്തി .
തിരിച്ചു പോവാനും
പേടി .പെട്ടെന്നൊന്നും ഓർമയിൽ വന്നില്ല.
അപ്പുവിൽ നിന്നും
യാതൊരു വിവരവും ആരുഷിക്കു ലഭിച്ചില്ല. വല്ലാത്ത
സങ്കടവും ,മന : പ്രയാസവും കൊണ്ട് അവൾ കുഴങ്ങി .
ബോബെയിലെ അവളുടെ
സുഹൃത്തിന്റെ സഹായത്തോടെ , കാമ്ബസ് സെലെക്ഷൻ
ലഭിച്ച കമ്പനിയിൽ ചേർന്നു .
വര്ഷം ഒന്ന്
കഴിഞ്ഞിട്ടും അപപ്പുവിൽ നിന്ന് യാതൊരു
വിവരവും ലഭിച്ചില്ല.
***************************************************************************************************
അങ്ങിനെയിരിക്കെ
അവൾക്കൊരു ഫോൺ കാൾ വന്നു .
"ഹലോ
" ഐ ആം ഡേവീസ് " മലയാളിയാണല്ലോ അവൾ കരുതി .
“എസ് , നിങ്ങൾക്കെന്തു
വേണം ?” അവൾ ഇംഗ്ളീഷിൽ ചോദിച്ചു.
"ഞാൻ ഒരു സോഫ്റ്റ്‌വെയർ ഇഞ്ചിനീയറാണ് " .
"അതിനു
ഞാൻ എന്ത് വേണം ?" ആരുഷി പറഞ്ഞു
"ഒരു പ്രൊജക്റ്റ്
തരണമെന്നുണ്ട് " നിങ്ങൾ അല്ലെ പ്രൊജക്റ്റ് മാനേജർ? ഫോണിൽ കൂടി ചോദ്യം .
അങ്ങിനെയാണ്
ഡേവീസിനെ ആരുഷി പരിചയപ്പെടുന്നത് .
അവളവനെ ഓഫീസിലേക്ക് വരാൻ ക്ഷണിച്ചു ."വി ക്യാൻ ഡിസ്‌കസ് "
തുടക്കത്തിൽ
ഒരു ബോറനായി തോന്നിയെങ്കിലും , പിന്നെ പെരുമാറ്റം ഇഷ്ടപ്പെട്ടു .
“ഹലോ ഹി ഈസ്
ഹാൻഡ്‌സം” . അവളുടെ കൊളീഗ്സ്
അഭിപ്രായപ്പെട്ടു
ഇനി ആ അപ്പുവിനെയും
നോക്കിയിരിക്കേണ്ട .
"വർഷങ്ങൾ
മൂന്നു കഴിഞ്ഞിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ലല്ലോ? " അവളുടെ സുഹൃത്തുക്കൾ
അഭിപ്രായപ്പെട്ടു .
ദിവസങ്ങൾ കടന്നു പോയീ . ഡേവീസുമായുള്ള അടുപ്പവും കൂടി .
മനസിന്റെ കളി
.
ഓഫിസ് കാര്യങ്ങളിൽ
തുടങ്ങിയ ബന്ധം ഒരു ആത്മ ബന്ധമായി രൂപാന്തര പെട്ടു . .
"നമുക്കൊരു
ഡിന്നറിനു പോകാം ", ഡേവീസ് അവളെ ക്ഷണിച്ചു .
"എവിടെ
?"
"ടാജ്
"
"അപ്പോൾ
എന്നോടുള്ള ദേഷ്യമൊക്കെ പോയീ, അല്ലെ ?"
"ആദ്യം
കണ്ടപ്പോൾ ഒരു ബോറനായി തോന്നീ , അത്ര തന്നെ "
ഡേവീസ് ഒരു
ടേബിൾ ബുക് ചെയ്തിരുന്നു, തന്റെ ഇഷ്ടക്കു വേണ്ടി .
കൃത്യം ഏഴു
മണിക്ക് അവർ താജ് പ്രിൻസിൽ എത്തി ചേർന്നു .
അവൾ ഒരു പച്ച
ലേഡീസ് പാന്റും അതിനിണങ്ങിയ ഒരു ടോപ്പും ധരിച്ചിരുന്നു.
ഡേവിസാകട്ടെ
ഒരു ജീൻസും ടീ ഷർട്ടും .
രണ്ടുപേരും
അവരുടെ ടേബിളിൽ ആസനസ്ഥരായി .......................
******
ആ അരണ്ട വെളിച്ചത്തിൽ
.
ദൂരെ രണ്ടു
കണ്ണുകൾ അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു .
മെലിഞ്ഞ ശരീരം
, ആകെ വിളറി വെളുത്ത മുഖം. .,
ചെറുപ്പക്കാരനെങ്കിലും മുടി കുറെ കൊഴിഞ്ഞ ഒരു രുപം
.
കണ്ണുകളിൽ മാത്രം
തിളക്കം
കണ്ണുകളിൽ നിന്ന്
അശ്രുക്കൾ ഒഴുകുന്നത് ആ അരണ്ട വെളിച്ചത്തിൽ
കാണാം .
"സാർ
".വാട്ട് ക്യാൻ വി ഡു "?
ഒരു ലെമൺ ജൂസുമാത്രം
ഓഡർ ചെയ്തു നോക്കിയിരുന്നു ആ ചെറുപ്പക്കാരൻ.
No comments:
Post a Comment