CHAKRAVALAM : STORY OF MIND
BHAGAM 6
ചക്രവാളം തുടരുന്നു 👇
ഭാഗം 6
പഠിത്തത്തിന്റെ
അല്ല കലാലയ ജീവിതത്തിന്റെ അവസാന വര്ഷം . നെറ്റിയിൽ ചന്ദനക്കുറി തൊട്ട് , മുടി നന്നായി
കെട്ടിയ അവളെ കാണാൻ നല്ല രസമുണ്ടായിരുന്നു . എന്താ പതിവില്ലാതെ അമ്പലത്തിൽ ഒക്കെ ?
അപ്പുവിനറിയാനുള്ള വ്യഗ്രത .
ഇന്ന് ക്യാംബസല്ലേ,
. ഒന്ന് പ്രാർത്ഥിക്കാമെന്നു കരുതി.
എനിക്കും ചേർന്ന്
പ്രാർത്ഥിച്ചോ?
“പിന്നേ”!
രണ്ടു പേർക്കും
ക്യാമ്പസ് സെലെക്ഷൻ ലഭിച്ചു .
ആരുഷ് നിന്നെ
എനിക്ക് വേണം
അപ്പു വീട്ടുകാരോട്
പറഞ്ഞോ ?
ഞാനൊരു മുക്കുവ
സമുദായത്തിൽ പെട്ടതാണ് .
അതിലൊന്നും
കുഴപ്പമില്ല , നമ്മളിപ്പോൾ യൗവ്വനത്തിന്റെ ലഹരിയിലല്ല.
.ഇതൊരു ഇൻഫ്രാക്ച്ച്വഷൻ
ഒന്നുമല്ല ആലോചിച്ചെടുത്ത തീരുമാനമാണ് . അത്ര മാത്രം സ്നേഹിച്ചു പോയി നിന്നെ . അപ്പു
പറഞ്ഞു.
"ഞാൻ നിന്നെയും,
നീയില്ലാത്ത ജീവിതം എനിക്കൊരിക്കലും സാധ്യമല്ലെടാ``
എടാ നീ എന്തിനാ
എന്നെ ഇത്രമാത്രം സ്നേഹിച്ചത് .
എന്റെ വീട്ടുകാരെ
ഓർക്കുമ്പോഴാണ് ,എനിക്ക് പേടി , ഒരു മുരടൻ “ബാവുജി``
ചേച്ചിയുടെ
ഭർത്താവ് .
അതൊക്കെ മാറിക്കോളും
അപ്പു പറഞ്ഞു .
മോളെ , നീ ഏതാ
ഓപ്ഷൻ കൊടുത്തത് ?
ബോബെയോ അല്ല
ഗോവ തന്നെയോ ?
ഇല്ല , ഞാനും
ബോംബെ തന്ന്യാ കൊടുത്തത് .
അങ്ങിനെ പരീക്ഷ
കഴിഞ്ഞതോടെ അവർ പിരിഞ്ഞു
മാനസിക സംഘർഷത്തോടെ …….. .
അപ്പുവിന് ബോബെയിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ലഭിച്ചു .
ജോലിയിൽ പ്രവേശിച്ചു
. ആരുഷിയും നല്ല മാർക്കോടെ പാസ്സായി . ഓഫർ ലെറ്റർ പ്രതീക്ഷിച്ചിരുന്നു. ആരുഷിക്കാകെ
ഒരസ്വസ്ഥത . വീട്ടിലെ സ്ഥിതി അതിലും ദുർഘടം . എന്നും രാത്രി കുടിച്ചു വെളിവ് കെട്ട് ബാവ്‌ജി
വഴക്കും ബഹളമുണ്ടക്കിയെ കിടന്നുറങ്ങു . ഇങ്ങനെയുള്ള അന്തരീക്ഷത്തിൽ നിന്നും
വിട്ടു മാറണമെന്ന തോന്നലുണ്ട് . “പാവം അമ്മയും
ചേച്ചിയും . മറ്റൊരു വഴിയുണ്ടാകുന്നതു വരെ പിടിച്ചു
നിൽക്കണം “ അവളോർത്തു.
അപ്പുവിന്റെയും
വിവരമില്ല . ഇടയ്ക്കു ബോംബയിൽ നിന്നും ഒരു കാൾ ലഭിച്ചതല്ലാതെ
. അതിനു ശേഷം ആ മൊബൈലിൽ വിളിച്ചിട്ടു
മറുപടി ലഭിക്കുന്നില്ല .ആരുഷി സ്വയം പഴിച്ചു.
"പ്രേമമൊക്കെ ഇത്രയേയുള്ളൂ " അവളുടെ ചേച്ചി പറഞ്ഞു . മാനസിക
സംഘ്ർഷവും , വീട്ടിലെ അന്തരീക്ഷവും അവളെ ആകെ ഉലച്ചു .
ഒരു ദിവസം രാത്രി കുടിച്ചു ലക്കില്ലാതെ വന്ന ബാവുജി
, അവളുടെ ചേച്ചിയെ വല്ലാതെ തല്ലി . സഹിക്കാൻ വയ്യാതെ കരഞ്ഞു കൊണ്ട് ആരുഷി വീട്ടിനു പുറത്തേക്കോടി .
ഒരു വെടിയൊച്ച
കേട്ട് ഞെട്ടിക്കൊണ്ടു അവൾ തിരിച്ചു വീട്ടിനകത്തേക്കു പാഞ്ഞു . കയ്യിൽ ഒരു
നാടൻ തോക്കുമായി നിൽക്കുന്ന ഏഴു വയസു പ്രായമുള്ള ചേച്ചിയുടെ മകനെ കണ്ടു അവൾ സ്‌തംഭിച്ചു നിന്നു .
അലറിക്കരയുന്ന
ചേച്ചി , നിലത്തു കിടക്കുന്ന ബാവുജി , കയ്യിൽ
തോക്കു പിടിച് എന്താ ചെയ്‌തതെന്ന് അറിയാത്ത കുട്ടി . അവൾക്കു തല കറങ്ങുന്നതു പോലെ തോന്നി . അവന്റെ
കയ്യിൽ നിന്നും തോക്കു പിടിച്ചു
വാങ്ങി അവൾ പുറത്തേക്കോടി, ഒന്നും ചിന്തിക്കാതെ ഒരു ലെക്കുമില്ലാതെ , ഒരു ഭ്രാന്തിയെ പോലെ.....
മനസ്സ് നിയന്ത്രണം
വിട്ടു പോകുന്ന നിമിഴങ്ങൾ !....................
പാലത്തിൽ നിന്നും
തോക്ക് വെള്ളത്തിൽ വലിച്ചെറിഞ്ഞിട്ടു പിന്നെയും, ഓടി ലക്ഷ്യമില്ലാതെ , സ്വയം മറന്ന്
. എതിരെ
വന്ന ഒരു വാഹനത്തിൽ തട്ടി അപകടത്തിൽ പെട്ടു .
തുടരും
No comments:
Post a Comment