CHAKRAVALAM : STORY OF MIND
BHAGAM 4
ചക്രവാളം തുടരുന്നു 👇
ഭാഗം 4
അവൾ
തന്റെ ക്ളാസിൽ ത്തന്നെ ആയിരിക്കണമെന്ന്
അപ്പു പ്രാർത്ഥിച്ചു .
അപ്പു
ഇച്ഛിച്ചപോലെ രണ്ടു പേരും ഒരേ ക്ളാസിൽ
തന്നെ . ആദ്യ വര്ഷം എല്ലാവരും
ഒരേ ക്ളാസിൽ തന്നെ
ആയിരിക്കും . അതിനു ശേഷമാണ് ബ്രാഞ്ചാനുസ്സരിച്ചുള്ള പിരിവ് .
അവളുടെ
വിളറിയ മുഖം കണ്ടു , അപ്പു
ചോദിച്ചു "ഗോട്ട് സ്കയർഡ് ``പേടിച്ചു പോയോ എന്ന് .
അവൾ
അപ്പുവിനെ മിഴിച്ചു നോക്കി . ഏതോ പകച്ച പോലെ
.
"കസാനി
``
അപ്പുവിനൊന്നും
പിടികിട്ടിയില്ല . ഏതു ഭാഷയാണ് അവൾ
മൊഴിഞ്ഞതു ,ഒരു ആത്മ ഗതം
പോലെ അവൻ പറഞ്ഞു.
ഒന്നും മനസ്സിലായില്ലെന്ന്
അപ്പു ആംഗ്യ ഭാഷയിൽ പറഞ്ഞു . ഗോവക്കാരിയായതു കൊണ്ട് കൊങ്കിണിയിലാണ് അവൾ ഉത്തരം പറഞ്ഞത്
.
"ഇവളുടെയടുത്തു
ഏതു ഭാഷയിലാണ് പറഞ്ഞു മനസിലാക്കുക , ഇംഗ്ലീഷല്ലാതെ ``
അപ്പു മുറുമുറുത്തു
.
മലയാളത്തിൽ
തന്നെ പറഞ്ഞോ എനിക്ക് കുറേശേ മലയാളം അരിയും .
കുറെ കാലം കൊല്ലത്തുണ്ടിയിരുന്നു . പിന്നെ ഗോവയിലേക്ക് പോയീ. ഗോവയാണ് സ്വദേശം
അവൾ ഒറ്റ ശ്വാസത്തിൽ , എല്ലാം പറഞ്ഞു . അങ്ങിനെയാണ് അവരുടെ ആദ്യ കൂടിക്കാഴ്ച .
അപ്പുവിന്റെയും ആരുഷിയുടെയും സൗഹൃതം അങ്ങിനെ വളർന്നു . രണ്ടുപേരും ഇലക്ട്രോണിക് ഫീൽഡിലായതിനാൽ കൂടുതൽ സൗകര്യമായി. കോളേജ് ഹോസ്റ്റലിലാണ് താമസവും .
എങ്ങിനെ ഗോവയിൽ
സെറ്റിലായതു? അപ്പുവിന് അറിയാനുള്ള വ്യഗ്രത
.ഞങ്ങൾ ഫിഷർമെൻ
കമ്മ്യൂണിറ്റിയിലുള്ളവരാണ് . ഗോവയാണ് സ്വന്തം സ്ഥലവും .
നീണ്ടകരയിൽ
താമസിച്ചിരുന്നു . അങ്ങിനെ മലയാളം വശമായി.
പഠിക്കാൻ മിടുക്കിയായതിനാൽ
അച്ഛൻ അവളെ വളരെ ബുദ്ധി മുട്ടി പഠിപ്പിച്ചു .
അച്ഛനും അമ്മയും
ഒരു ചേച്ചിയും അടങ്ങുന്ന ചെറിയ ഗോവൻ കുടുംബം..മൂത്ത മകളെ ഒരു ഗോവനാണ് കല്യാണം കഴിച്ചത്
. തുടക്കത്തിൽ നല്ലവനായിരുന്നാലും സ്ഥിരം കുടിയനായി എല്ലാം കുടിച്ചു തുലച്ചു . ആരുഷിയുടെ
പന്ത്രണ്ടാം ക്‌ളാസ്സു പൂർത്തിയായിരിക്കുമ്പോഷാണ്
അച്ഛൻ മരിക്കുന്നതു . അങ്ങിനെ എല്ലാരും ഗോവയിലേക്ക് മാറി . ട്വൽത് സ്റ്റാൻഡേർഡിനു നല്ല
മാർക്ക് ലഭ്യമായിരുന്നു . അതുകൊണ്ടു തന്നെ ബംഗളൂരിലെ ഒരു ഗവെർന്മെന്റ് എഞ്ചിനീയറിംഗ്
കോളേജിൽ അഡ്മിഷൻ കിട്ടി . ബാങ്കിൽ നിന്നും കുറെ ലോൺ ശരിയാക്കി നല്ലവരായ കുറെ ടീച്ചർ മാരുടെ സഹായത്തോടെ
ഇത് ലഭ്യമായത് . ആരുഷി തുടർന്നു
രണ്ടു പേരും
ചേർന്ന് കാപ്പി കുടിക്കുന്നതിനിടയിൽ സ്വന്തം
വിവരങ്ങൾ പരസ്പരം ക്യെമാറി .
`"നൗ വാട്ട് ഈസ് യുവർ സ്റ്റോറി `` ആരുഷി ആരാഞ്ഞു . അങ്ങിനെ ഒരാളുടെ മാത്രം ചരിത്രം പഠിക്കേണ്ട .
അപ്പു അവന്റെ
സ്‌കൂൾ ജീവിതവും മറ്റും നർമ്മരസം കലർന്ന് പറഞ്ഞു . കാരണം പെൺകുട്ടിയെ ഒന്ന് വലയിൽ വീഴ്ത്തണമല്ലോ
.
``ഹായ് , ലവ്
ബേർഡ്‌സ് . എന്ന ചെയ്യുന്നത് ?രണ്ടും കൂടി .അവരുടെ കൂടെ പഠിക്കുന്ന കുറെ മലയാളി കുട്ടികൾ
കൂടി.
എന്റെ പൊന്നെ
, ങ്ങൾക്ക് ഒരു ലൗവും പ്രേമവും ഒന്നും ഇല്ല , ങ്ങളായിട്ടു ഒന്നും ഉണ്ടാക്കാതിരുന്നാൽ
മതി .
എടീ അത് മ്മളേറ്റ്
, അല്ലേടി . കൂട്ടത്തിൽ ഒരു പെൺകുട്ടി .
അതെ അതെ , ബാക്കിയുള്ളവർ
ഒരേ ശബ്ദത്തിൽ ഏറ്റു പറഞ്ഞു .
പക്ഷെ ചിലവുണ്ട്
, മറ്റൊരുത്തി .
അതിനെന്താടോ
ഒരു സുന്ദരി കുട്ടിയെ ഒറ്റയടിക്ക് തറ പറ്റിച്ചില്ലേ ., അപ്പു , അതിനു വേണ്ട ചിലവ് ചെയ്യുമവൻ.
മറ്റൊരാളുടെ കമന്റ് ,
ഓകെ ഓക്കേ
, തന്റെ മ്ലാനത മറച്ചുപിടിച് അപ്പു പറഞ്ഞു . നമുക്ക് പിരിയാം , സമയമായി .
തുടരും
Building up..... awaiting the rest...
ReplyDelete